ജപ്പാൻ മാനേജ്‌മെന്റ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Web Desk
Posted on May 08, 2019, 7:06 pm
കൊച്ചി: എ ഓ ടി എസ് സ്‌കോളർഷിപ്പ് ഫോർ മാനേജ്‌മെന്റ് ട്രെയിനിംഗ് ഇൻ ജപ്പാൻ, എക്സിക്യൂട്ടീവ് പ്രോഗ്രാം ഓൺ കോർപ്പറേറ്റ് മാനേജ്‌മെന്റ് എന്നീ മാനേജ്‌മെന്റ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 മുതൽ 23 വരെ രണ്ടാഴ്ചക്കാലം ടോക്യോയിലാണ് പരിശീലനം. മുപ്പതിനും അറുപതിനും മദ്ധ്യേ പ്രായമുള്ള സീനിയർ എസ്ക്യൂട്ടീവുമാർക്ക് പങ്കെടുക്കാം. അപേക്ഷ ലഭിക്കേണ്ട അവസാനദിവസം 2019 മെയ് 20.
പ്രഭാഷണങ്ങൾ, കേസ് സ്റ്റഡി, ഗ്രൂപ്പ് ഡിസ്കഷൻ, കമ്പനി സന്ദർശനം എന്നിവയടങ്ങിയതാണ് പരിശീലന പരിപാടി. ഓരോ മാനേജ്‌മെന്റ് പ്രവർത്തനങ്ങളും നേരിട്ട് അറിയുകയും അത് വഴി കോർപ്പറേറ്റ് ഫിലോസഫി സ്ട്രാറ്റജി എന്നിവ വികസിപ്പിക്കുകയുമാണ് പരിശീലന പരിപാടിയുടെ ലക്‌ഷ്യം. ഡിഗ്രി അല്ലങ്കിൽ  തത്തുല്യ യോഗ്യതയും മൂന്നു വർഷത്തിൽ കൂടുതൽ പ്രൊഫഷണൽ പരിചയമുള്ളവർക്കും ആപേക്ഷിക്കാം.
ജപ്പാനിൽ പരിശീലനം ലഭിക്കുന്നതിനായി വിമാനയാത്രക്കൂലി, താമസം, ഭക്ഷണം, പരിശീലനവുമായി ബന്ധപ്പെട്ട യാത്രകൾ എന്നിവയ്ക്കായി മൂന്നര ലക്ഷം രൂപയാണ് ചെലവ്. എന്നാൽ എ ഓ ടി എസ് സ്‌കോളർഷിപ്പ് ലഭിക്കും എന്നതിനാൽ പരിശീലനത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇതിന്റെ പകുതി തുക മാത്രം നൽകിയാൽ മതിയാകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എ എസ്  എ കേരളയിൽ അംഗത്വം ലഭിക്കും. ഇതോടെ ഇവർ രണ്ടുലക്ഷത്തോളം വരുന്ന എഞ്ചിനീയർമാർ, എക്സിക്യൂട്ടീവുകൾ, സംരംഭകർ എന്നിവരടങ്ങുന്ന ശ്രുംഖലയുടെ ഭാഗമാകും. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ 73 എ ഓ ടി എസ്  അലുംനി സൊസൈറ്റികൾ നിലവിൽ സജീവമാണ്.
പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷകൾ : എ എസ്  എ കേരള, നിപ്പോൺ കേരള സെന്റർ, കിൻഫ്ര ഹൈടെക് പാർക്ക്, എച്ച്.എം.ടി കോളനി പി.ഓ, കളമശ്ശേരി — 683503 എന്ന വിലാസത്തിൽ അയക്കണം.   +91 484 2532263,  +91 75580 81097