ഒളിക്യാമറ വിവാദം: എം കെ രാഘവന്റെ മൊഴിയെടുക്കുന്നു

Web Desk
Posted on April 08, 2019, 8:32 am

കോഴിക്കോട്‌: ഒളിക്യാമറ വിവാദത്തിൽ കുടുങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്റെ മൊഴിയെടുക്കുന്നു.

രാഘവന്റെ വീട്ടിലെത്തിയാണ്‌ പൊലീസ്‌ മൊഴിയെടുക്കുന്നത്‌. രണ്ട് പരാതികളിലാണ് അന്വേഷണം. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ പി എ മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്‍റെ പരാതിയിലും പൊലീസ് രാഘവന്‍റെ മൊഴിയെടുക്കുന്നുണ്ട്.