October 2, 2022 Sunday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 30, 2022
August 25, 2022
August 15, 2022

നിയമസഭയുടെ ചരിത്രത്തിലെ വേറിട്ട അനുഭവമായി കോവിഡ് കാലത്തെ നിയമസഭാ സമ്മേളനം

Janayugom Webdesk
തിരുവനന്തപുരം
August 24, 2020 9:46 pm

മാസ്കും ഫേസ്ഷീൽഡും ധരിച്ചെത്തിയ മന്ത്രിമാരും എംഎൽഎമാരും … അകലം പാലിച്ചുള്ള ഇരിപ്പിടം… കേരള നിയമസഭയുടെ ചരിത്രത്തിലെ തന്നെ വ്യത്യസ്ത അനുഭവമായി ഇന്നലെ നിയമസഭാ സമ്മേളനം. കോവിഡിന്റെ പശ്ചാത്തലത്തിൽ നടന്ന ഏകദിന സമ്മേളനം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു. ധനബിൽ പാസാക്കുന്നതിനുവേണ്ടിയാണ് ഒരു ദിവസം സഭ സമ്മേളിച്ചത്.

അതിരാവിലെതന്നെ അംഗങ്ങൾക്ക് ആന്റിജൻ ടെസ്റ്റ് ചെയ്യുന്നതിന് നിയമസഭാ മന്ദിരത്തിലും, എംഎൽഎ ഹോസ്റ്റലിലും സൗകര്യം ഒരുക്കിയിരുന്നു. ഇതിൽ ആരെങ്കിലും പോസിറ്റീവ് ആയാൽ, രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയശേഷം, സഭാ നടപടികളിൽ പങ്കെടുക്കാതെ നിയമസഭാ മന്ദിരം വിട്ടുപോകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

മാസ്ക് ധരിച്ച് ഫേസ് ഷീൽഡും വച്ചാണ് മന്ത്രിമാരും എംഎൽഎമാരും എത്തിയത്. എല്ലാ അംഗങ്ങളുടെയും മേശപ്പുറത്ത് സാനിട്ടൈസറും ഉണ്ടായിരുന്നു. സാധാരണ സന്ദർശകർ നിറഞ്ഞ ഗാലറി ഇന്നലെ ശൂന്യമായിരുന്നു. ഇന്നലെ പബ്ലിക് ഗ്യാലറി, സ്പീക്കേഴ്സ് ഗ്യാലറി എന്നിവയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല . ഒഫീഷ്യൽ ഗ്യാലറിയിൽ ചുരുക്കം ഉദ്യോഗസ്ഥന്മാർ മാത്രമാണ് ഉണ്ടായിരുന്നത്.

മാധ്യമഗ്യാലറിയിൽ റിപ്പോർട്ടർമാർക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും സഭയ്ക്കുള്ളിൽ ചാനലുകളുടെ ക്യാമറകൾ അനുവദിച്ചിരുന്നില്ല. പകരം അവർക്ക് ആവശ്യമായ ദൃശ്യങ്ങൾ പുറത്ത് ലഭ്യമാക്കിയിരുന്നു. സഭയ്ക്കുള്ളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ സാഹചര്യമില്ലാത്തതിനാൽ വോട്ടെടുപ്പ് കൈ ഉയർത്തിയായിരുന്നു. ധനബില്ല് പാസാക്കുന്ന വേളയിൽ പതിവില്ലാത്ത ഈ രീതി ചെറിയ ആശയക്കുഴപ്പത്തിനിടയാക്കുകയും ചെയ്തു.

ചരമോപചാരം രേഖപ്പെടുത്തി ആരംഭിച്ച സമ്മേളനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കരുതെന്ന പ്രമേയവും സഭയിൽ അവതരിപ്പിച്ച് പാസാക്കി. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയനോട്ടീസ് ചർച്ചയ്ക്കെടുത്തു.

നിയമസഭാ മന്ദിരത്തിൽ രാജ്യസഭ ഉപതെരഞ്ഞെടുപ്പു നടന്നതും കോവിഡ് മാനദണ്ഡം പാലിച്ചാണ്. രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലു മണി വരെയായിരുന്നു വോട്ടെടുപ്പ്. എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ പിഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സഭയിൽ എത്തിയ അദ്ദേഹം തിരിച്ച് പോയി ക്വാറന്റൈനിൽ പ്രവേശിച്ചു.

ചരമോപചാരം

തിരുവനന്തപുരം: അന്തരിച്ച മുൻഎംഎൽമാരായ പി നാരായണൻ, പി കെ കുമാരൻ, വി കെ ബാബു, എംപി യായിരുന്ന എം പി വീരേന്ദ്രകുമാർ എന്നിവരുടെ നിര്യാണത്തിൽ ഇന്നലെ നടന്ന നിയമസഭാസമ്മേളനം ചരമോപചാരമർപ്പിച്ചു.

Eng­lish sum­ma­ry: Ker­ala  Niya­masab­ha  Assembly

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.