September 26, 2022 Monday

Related news

August 19, 2022
August 8, 2022
July 20, 2022
July 13, 2022
July 11, 2022
July 11, 2022
July 8, 2022
July 8, 2022
July 7, 2022
July 6, 2022

ഐടി വകുപ്പിന്റെ പരാതി, സ്വപ്നയ്ക്കെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം
July 13, 2020 8:33 pm

സ്വര്‍ണക്കടത്ത് കേസിലെ പ്രത് സ്വപ്നയ്ക്കെതിരെ വ്യാജബിരുദ സര്‍ട്ടിഫിക്കേറ്റ് സംഘടിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ഐടി വകുപ്പ് നല്‍കിയ പരാതിയില്‍ മേലാണ് കേസ്. വ്യാജ രേഖ ചമയ്ക്കലും വഞ്ചനയുമടക്കം, ആറുകുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രൈസ് വാട്ടര്‍ കുപ്പേഴ്സ്, വിഷൻടെക് എന്നീ കമ്പനികള്‍ക്കെതിരെയും കേസെടുത്തു.

സ്വപ്നയെയും സന്ദീപിനെയും ഈ മാസം 21 വരെ NIA കസ്റ്റഡിയിൽ വിട്ടു.ജ്വലറികള്‍ക്ക് വേണ്ടിയല്ല് സ്വര്‍ണം കടത്തുന്നതെന്നും എൻഐഎ പറഞ്ഞു. പ്രതികള്‍ യുഎഇ എംബ്ലം വ്യാജമായി നിര്‍മ്മിച്ചു. സ്വർണക്കടത്ത്‌  തീവ്രവാദത്തിന് പണം കണ്ടാത്താനെന്നും എൻഐഎ പറഞ്ഞു.കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരിദ് വ്യാജ രേഖ ഉണ്ടാക്കിയെന്നും എൻഐഎ കോടതിയില്‍ അറിയിച്ചു.എട്ടു ദിവസത്തേക്കാണ് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ സ്വര്‍ണം കടത്തിയത് 2019 മുതലെന്നും എൻഐഎ അറിയിച്ചു.

ENGLISH SUMMARY: ker­ala police case against swapna

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.