ഓൺലൈൻ ഷോപ്പിംഗ് വ്യാജന്മാർ ടെലഗ്രാമിലും, ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ്

Web Desk

തിരുവനന്തപുരം

Posted on July 14, 2020, 4:11 pm

കോവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പൂര്‍ണമായി അല്ലെങ്കിലും  ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിരിക്കുകയാണ്. ഈ ലോക്ഡൗണ്‍ കാലയളവില്‍ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ധാരാളം ഷോപ്പിംഗ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അതില്‍ പലതും വ്യാജമാണ്. അത്തരം വ്യാജ ഗ്രൂപ്പുകളില്‍ നമ്മള്‍ വീണു പോകരുതെന്ന മുന്നറിയിപ്പ് നല്‍ക്കുകയാണ് കേരള പൊലീസ്. ഇത്തരം ഗ്രൂപ്പുകളിലൂടെ നിരവധി ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെട്ടതായും കേരള പൊലീസ് പറയുന്നു. ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്കമാക്കിരിക്കുന്നത്.അതിനാല്‍, ഇത്തരം ഗ്രൂപ്പുകളുടെ അല്ലെങ്കില്‍ സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും പൊലീസ് പറയുന്നു. ഇത്തരം ഇടപാടുകളിൽ നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, പിൻ നമ്പർ- ഒ ടി പി എന്നിവ ഒരുകാരണവശാലും പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പും നല്‍കുന്നു.

ENGLISH SUMMARY; KERALA POLICE FB POST

YOU MAY ALSO LIKE THIS VIDEO