Janayugom Online
kerala police- janayugom

കടലിന്റെ മക്കള്‍ക്ക് കേരള പൊലീസിന്റെ ‘ബിഗ് സല്യൂട്ട്’

Web Desk
Posted on August 20, 2018, 9:44 pm

തിരുവനന്തപുരം: രാപ്പകലില്ലാതെ തങ്ങള്‍ക്കൊപ്പം തന്നെ സേവന സന്നദ്ധരായി പ്രളയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ആദരിച്ച് കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളാ പൊലീസ് ഇവര്‍ക്ക് അഭിനന്ദനവും ആദരവും അറിയിച്ചത്.

Kerala police fb- janayugom

കടലിന്‍റെ മക്കളക്കുറിച്ച് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കടലിന്റെ രൗദ്രതയെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണവര്‍… കടലിന്റെ മക്കള്‍… മഹാപ്രളയം തീര്‍ത്ത ദുരന്തമുഖത്ത് കുതിച്ചെത്തി ഞങ്ങള്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട സഹോദരങ്ങള്‍ക്ക് കേരള പൊലീസിന്റെ ബിഗ് സല്യൂട്ട് എന്ന അടിക്കുറിപ്പോടെ രക്ഷാപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.