Web Desk

തിരുവനന്തപുരം

July 17, 2021, 9:47 pm

ഇൻസ്റ്റഗ്രാമിൽ വൺ മില്യൺ നേട്ടവുമായി കേരള പൊലീസ്

Janayugom Online

ലോകത്ത് ഏറ്റവുമധികം പേർ പിൻതുടരുന്ന സ്റ്റേറ്റ് പൊലീസ് ഫേസ്ബുക്ക് പേജ് എന്ന നേട്ടത്തിന് ശേഷം പത്തു ലക്ഷം ആരാധകരുള്ള ആദ്യത്തെ പൊലീസ് ഇൻസ്റ്റഗ്രാം അക്കൗണ്ടെന്ന അപൂർവ നേട്ടവും കേരള പൊലീസിന് സ്വന്തമായി. രാജ്യത്തെ പ്രധാന പൊലീസ് സേനകളായ മുംബൈ പൊലീസിനെയും ബംഗളുരു സിറ്റി പൊലീസിനെയും ബഹുദൂരം പിന്നിലാക്കിയാണ് കേരള പൊലീസിന്റെ ഈ ശ്രദ്ധേയമായ മുന്നേറ്റം. രാജ്യാന്തരതലത്തിൽ ഇന്റർപോളിന്റെയും ന്യൂയോർക്ക് പൊലീസിന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പിൻതുടരുന്നത് അഞ്ചു ലക്ഷത്തിൽ താഴെ ആളുകള്‍ മാത്രമാണ്.

2018ൽ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സോഷ്യൽ മീഡിയ സെല്ലിന്റെ കീഴിൽ പൊലീസിന്റെ നവമാധ്യമ ഇടപെടലുകൾ ഏറെ ജനപ്രീതിയാർജിക്കുകയുണ്ടായി. കൗമാരക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇൻസ്റ്റഗ്രാമിൽ അവരുടെ അഭിരുചികൾക്കനുസൃതമായ തരത്തിൽ തയ്യാറാക്കിയ പൊലീസിന്റെ ബോധവൽക്കരണ പോസ്റ്റുകളും ചെറുവീഡിയോകളും വൻ ഹിറ്റുകളായി.

എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ എഎസ്ഐ കമൽനാഥ്, സീനിയർ സിപിഒമാരായ ബിമൽ വി എസ്, സന്തോഷ് പി എസ്, സിപിഒമാരായ അരുൺ ബി ടി, സന്തോഷ് കെ, അഖിൽ, നിധീഷ് എന്നീ ഉദ്യോഗസ്ഥരാണുള്ളത്.

Eng­lish sum­ma­ry: Ker­ala police got 1 M fol­low­ers in instagram

You may also like this video: