April 1, 2023 Saturday

Related news

March 30, 2023
March 27, 2023
March 21, 2023
February 16, 2023
February 14, 2023
February 10, 2023
January 17, 2023
January 14, 2023
January 9, 2023
December 29, 2022

വെടിയുണ്ടകൾ കാണാതായ കേസിൽ സിഎജിക്ക് ഹൈക്കോടതി വിമർശനം

Janayugom Webdesk
കൊച്ചി
March 13, 2020 6:19 pm

സംസ്ഥാന പൊലീസിൽ നിന്ന് റൈഫിളുകളും വെടിയുണ്ടകളും കാണാതായതിെൻറ വിവരങ്ങൾ കേന്ദ്ര സർക്കാറിന് കൈമാറിയ കൺട്രോളർ  ആൻറ് ഓഡിറ്റർ ജനറലിന് (സി.എ.ജി) ഹൈകോടതിയുടെ വിമർശനം. ഏത് സാഹചര്യത്തിലാണ് കേന്ദ്ര സർക്കാറിന് സിഎജി റിപ്പോർട്ട്‌ കൈമാറിയതെന്ന് ചീഫ് ജസ്റ്റിസ് എസ് മ ണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ആരാഞ്ഞു. ഭരണഘടനാ പ്രകാരം സംസ്ഥാന നിയമസഭക്കാണ് സിഎജി റിപ്പോർട്ട്‌ കൈമാറേണ്ടത്. നിയമസഭയുടെ അധികാരം മറികടക്കാൻ സി.എ.ജി ശ്രമിക്കരുതെന്നും കോടതി വിമർശിച്ചു. സംഭവത്തെക്കുറിച്ച് സിബിഐയോ എൻഐഎയെയോ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി പി പി  രാമചന്ദ്ര കൈമൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

തുടർന്ന് ഹരജി വിധി പറയാൻ മാറ്റി.വെള്ളിയാഴ്ച ഹരജി പരിഗണിക്കവേ സിഎജി റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി കേന്ദ്ര സർക്കാറിന് വേണ്ടി അസി. സോളിസിറ്റർ ജനറൽ ഹൈകോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സിഎജിക്ക് നേരെ കോടതിയുടെ വിമർശനമുണ്ടായത്. നിയമസഭയുടെ പരിഗണയിലുള്ള വിഷയത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാറിെൻറ നിലപാട് കോടതി ആവർത്തിച്ചു. സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. സിഎജി റിപ്പോർട്ട്‌ നിയമസഭയുടെ പരിഗണനയിൽ ആണ്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് ഇത് സൂക്ഷ്മ പരിശോധന നടത്തേണ്ടതെന്നും സർക്കാർ വ്യക്തമാക്കി.

ഇക്കാര്യങ്ങൾ സത്യവാങ്മൂലമായും സർക്കാർ സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് കേസ് പരിഗണനക്കെടുത്തയുടൻ വിധി പറയാൻ മാറ്റുന്നതായി കോടതി വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് ൈകമാറിയതായി അസി  സോളിസിറ്റർ ജനറൽ അറിയിച്ചത്.സിഎജിയുടെ ഫിനാൻസ്, പെർഫോമൻസ്, കംപ്ലൈൻസ് റിപ്പോർട്ടുകൾ ചട്ട പ്രകാരം ബന്ധപ്പെട്ട നിയമ സഭകൾക്കാണ് സമർപ്പിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സൂക്ഷമ പരിശോധനക്കും റിപ്പോർട്ട് വിധേയമാകുമെന്ന സർക്കാർ വിശദീകരണവും കോടതി ചൂണ്ടിക്കാട്ടിക്കാട്ടി. ഇതല്ലാതെ നിയമസഭയുടെ അധികാരം മറികടന്ന് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് കൈമാറാൻ സി.എ.ജിക്ക് കഴിയില്ല. തുടർന്നാണ് ഹരജി വിധി പറയാൻ മാറ്റിയത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വരെ പൊലീസിെൻറ ആയുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും സംഭവത്തെ ഗൗരവത്തോടെ കാണാത്തതിനാൽ ഗൗരവത്തിലുള്ള അന്വേഷണമല്ല ഇക്കാര്യത്തിൽ നടക്കുന്നതെന്നും ആരോപിച്ചാണ് ഹരജി നൽകിയിട്ടുള്ളത്.

Eng­lish Sum­ma­ry: ker­ala police gun bul­let miss­ing case followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.