Web Desk

കൊച്ചി

March 19, 2020, 12:12 pm

മറക്കില്ലൊരിക്കലും ഫ്ളൂറിനും താവോയും കേരള പൊലീസിനെ

Janayugom Online

പൊലീസിന്റെ കരുതലിന്റെ കഥകൾ അധികം പുറത്തറിയാറില്ല.കാരണം പൊലീസിന്റെ അധികാരഘടനയിൽ ചെയ്ത കാര്യങ്ങൾ വിളിച്ചുപറയാൻ വകുപ്പുകളില്ല .എന്നാൽ സോഷ്യൽ മീഡിയ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു .ചിലപ്പോൾ കുറ്റവാളിയെ കണ്ടെത്താൻ വരെ സഹായങ്ങൾ ഈ വഴി വരും .ഫ്രഞ്ച് മാധ്യമപ്രവർത്തകയായ ഡെസ്മസൂർ ഫ്ളൂറിനും മകൻ മൂന്നുവയസുകാരൻ താവോയും എന്നും ഓർത്തിരിക്കും കേരള പൊലീസിന്റെ കരുതലിന്റെ കഥ .ഈ മാസം 15 ന് നെടുമ്പാശേരി പരിസരത്തുവെച്ചു പണവും രേഖകളുമടങ്ങിയ പേഴ്‌സ് കാണാതെ പോയ യുവതിയും മകനും കുടുങ്ങി .

സംശയാസ്പദമായ സാഹചര്യത്തിൽ കളമശേരി പരിസരത്തുകറങ്ങിയ ഇരുവരെയും കളമശേരി പൊലീസ് വിവരമാരാഞ്ഞു സ്റ്റേ ഷനിൽ കൊണ്ടുവന്നു .ഫ്രഞ്ച് എംബസിയിൽ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവർ പണമിട്ടുകൊടുത്തു .16 ന് യുവതിയും കുഞ്ഞും ഡൽഹിക്ക് മടങ്ങി ‚നെടുമ്പാശേരി പൊലീ സി സി ടി വി സഹായതോടെ നടത്തിയ അന്വേഷണത്തിൽ ഒരു ഓട്ടോയുടെ പുറകിൽ നിന്ന് പേഴ്‌സ് കണ്ടെത്തി .7000 രൂപ ‚ക്രെഡിറ്റ് ‚ഡെബിറ്റ് കാർഡുകൾ ‚ഡ്രൈവിംഗ് ലൈസൻസ് ഇവയൊക്കെ അടങ്ങിയതായിരുന്നു പേഴ്സ് .പണം യുവതിയുടെ അകൗണ്ടിലേയ്ക്ക് ഇടാനായിരുന്നു ശ്രമം .എന്നാൽ ഡൽഹിയിലെത്തിയ യുവതിക്ക് അവിടന്ന് ടാക്സിക്കും , ഹോട്ടൽ റൂം എടുക്കുന്നതിനും പണം തികയില്ല എന്നറിയിച്ചതിനെ തുടർന്ന് കളമശ്ശേരി പൊലീസ് ഡൽഹി പൊലീസുമായി ബന്ധപ്പെടുകയും , ഡൽഹി പൊലീസിലെ ശശി തരൂർഎം പി യുടെ പാർല്മെന്റിലെ സുരക്ഷാ ചുമതലയുള്ള മലയാളി പൊലീസ് ഓഫീസർ ഷാജഹാൻ വഴി നഷ്ട്ടപ്പെട്ട പണം ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ ഫ്രഞ്ച് യുവതിക്ക് കൈമാറുകയും ചെയ്തു.

തുടർന്ന് യുവതിക്കും കുഞ്ഞിനും ആവശ്യമായ സഹായങ്ങളെല്ലാം വാഹന സൗകര്യം ഉൾപ്പടെ കളമശ്ശേരി പൊലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് ഡൽഹി പൊലീസ് നൽകി.ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് പോകുന്ന യുവതിക്ക് അവിടെ വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തു നൽകാമെന്ന് ഋഷികേശ്കോട്ടവാലി പൊലീസ് ഇൻസ്പെക്ടർറിതേഷ് ഷാ കളമശ്ശേരി പൊലീസിനെ അറിയിച്ചിട്ടുണ്ട് കൈക്കുഞ്ഞുമായി ദയനിയ സാഹചര്യത്തിൽ അകപ്പെട്ട ഫ്രഞ്ച് യുവതിക്ക് കളമശ്ശേരി ജനമൈത്രി പൊലീസ് വിവിധ സംസ്ഥാന പൊലീസുമായി ചേർന്ന് ഒരുക്കിയ കരുതലിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് ഫ്രഞ്ച് യുവതി, ജേർണിലിസ്റ്റു കൂടിയായ യുവതി നാട്ടിലെത്തിയ ശേഷം തന്റെ അനുഭവങ്ങളെക്കുറിച്ച് എഴുതുമെന്നും പറഞ്ഞു.കളമശേരിയിലെ ടൂറിസം പൊലീസിലെ പി എസ് രഘുവിന്റെ നേതൃത്വത്തിലായിരുന്നു ഈ ഓപ്പരേ ഷൻ മുഴുവൻ .എന്നാൽ കടമ ചെയ്തുവെന്നാണ് രഘുവിന്റെമറുപടി .