ഓൺലൈനിൽ പോൺ വീഡിയോ കാണുന്നവരാണോ,സൂക്ഷിക്കുക: പൂട്ടാൻ പദ്ധതികളൊരുക്കി കേരളാ പൊലീസ്!

Web Desk

പാലക്കാട്

Posted on January 28, 2020, 10:21 am

പോൺ വീഡിയോകൾ കാണുന്നവരെ പൂട്ടാൻ പദ്ധതിയൊരുക്കി കേരള പൊലീസ്. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കാനാണ് കേരള പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ആരംഭിക്കുന്നത്. കൂടാതെ കുട്ടികൾക്കുവേണ്ടി പെ‍ാലീസ് നടപ്പാക്കുന്ന പദ്ധതികളുടെ ഏകേ‍ാപനത്തിനായി റിസേ‍ാഴ്സ് സെന്റർ സ്ഥാപിക്കും. കേസുകളുടെ ഏകേ‍ാപനവും നിരീക്ഷണവും എ.ഡി.ജി.പി മനേ‍ാജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടക്കും.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ,​ ഇന്റർപോൾ എന്നിവയുടെ സഹകരണത്തോടെയാവും രണ്ട് സ്ഥാപനങ്ങളും പ്രവർത്തിക്കുക. തിരുവനന്തപുരം പേരൂർക്കട പെ‍ാലീസ് ബറ്റാലിയന് സമീപത്താവും രണ്ടു സ്ഥാപനത്തിന്റെയും ആസ്ഥാനം. ഇതോടൊപ്പം കാണാതായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രാജ്യാന്തര കേന്ദ്രത്തിന്റെ സഹായവും ലഭിക്കും. ഓരോ കേസുകളുടെ അന്വേഷണത്തിന്റെ പുരോഗതി ഡി.ജി.പിയെ നേരിട്ട് അറിയിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ഏതു വിവരങ്ങളും നൽകാവുന്ന കേ‍ാൾസെന്ററും സജ്ജമാണ്. സൈബർ സാങ്കേതിക വിദ്യയിൽ വിദഗ്ധ പരിശീലനം ലഭിച്ച 70 ഉദ്യേ‍ാഗസ്ഥർ അന്വേഷണ സംഘത്തിലുണ്ട്. ഐജി പി. വിജയനാണ് ഈ കേന്ദ്രത്തിന്റെ നേ‍ാഡൽ ഒ‍ാഫീസർ‌.

നേരത്തെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ തുടർച്ചയായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച 12പേരെ ഓപ്പറേഷൻ പി-ഹണ്ടിലൂടെ പൊലീസ് പിടികൂടിയിരുന്നു. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നത് തടയുന്നതിനായി സൈബർഡോം ആരംഭിച്ച ‘ഓപ്പറേഷൻ പി-ഹണ്ടി‘ന്റെ റെയ്‍ഡിലാണ് പ്രതികൾ പിടിയിലായത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നിരവധി നഗ്ന ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാര്മണങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

Eng­lish Sum­ma­ry: Ker­ala police intro­duce two plans to lock online po rn users

You may also like this video