പുതുക്കിയ പിഴ നിരക്കുകൾ ഇങ്ങനെയും കാണിച്ചു തരാം: വൈറലായി കേരള പോലീസിന്റെ വീഡിയോ

Web Desk
Posted on November 14, 2019, 11:31 am

പുതുക്കിയ ഗതാഗത പിഴ നിരക്കുകൾ മനസിലാക്കാനുള്ള കേരള പോലീസിന്റെ പുതിയ വീഡിയോ വൈറലാകുന്നു. കേരള പോലീസിന്റെ ചിരി ഉണർത്തുന്ന വീഡിയോ സോഷ്യൽ  മീഡിയയിൽ കൈയ്യടി നേടുകയാണ്.

പുതുക്കിയ ഗതാഗത പിഴ നിരക്കുകൾ

പുതുക്കിയ ഗതാഗത പിഴ നിരക്കുകൾ നിങ്ങളുടെ അറിവിലേക്കായ് 🙏🙏ഇതിൽ ഇല്ലാത്തവ കമന്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട് 😍Youtube link: https://www.youtube.com/watch?v=qr1OBaDYeJE#keralapolice

Ker­ala Police ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ನವೆಂಬರ್ 13, 2019

 

പുതുക്കിയ ഗതാഗത പിഴ നിരക്കുകൾ മനസിലാക്കാൻ സിനിമയിലെ വിവിധ തമാശ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് ഇത്തവണ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം തന്നെ പുതുക്കിയ പിഴ നിരക്കിന്റെ പട്ടികയും പോലീസ് പങ്കുവച്ചിട്ടുണ്ട്.