ഇതാണ് പൊലീസ്, ഇതാകണം പൊലീസ്‌

Web Desk
Posted on April 10, 2019, 7:48 pm

ബൈക്കുമായി റോഡിലിറങ്ങിയാല്‍ ആദ്യം മനസ്സില്‍ വരുന്നത് പൊലീസ് ചെക്കിംങ്ങാണ്. പൊലീസ് എത്ര ജനമൈത്രിയായാലും കൈയ്യില്‍ രേഖകള്‍ എല്ലാമുണ്ടേലും ഉള്ളിലൊരു ഭയമുണ്ടാകും.  പഴയ പൊലീസ് ചെക്കിംങ്ങുകളെക്കുറിച്ചുള്ള കേട്ടറിവുകള്‍ തന്നെയാണ് ഇതിനു കാരണം.

എന്നാല്‍ സേനയ്ക്ക് സൗഹൃദത്തിന്റെ മുഖം നല്‍കുന്ന ജനമൈത്രി പൊലീസിനെ തുറന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. അതിരപ്പള്ളിയിലേക്ക് ബൈക്കില്‍ ട്രിപ്പിനുപോയ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇത്തവണ പൊലീസിന് ‘ഇരയായത്’. രേഖകളെല്ലാം കൃത്യമായാലും എന്തെങ്കിലും കാര്യത്തിന് പിഴ കിട്ടുമോ എന്ന ആശങ്കയോടെയാണ് അവര്‍ ജീപ്പിനടുത്തേക്ക് എത്തിയത്. എന്നാല്‍ എസ് ഐയുടെ പ്രതികരണം അവരെ ഞെട്ടിച്ചു.

‘ടാ നിന്റെ എല്ലാം കറക്ടറ്റാണ്. നിങ്ങളുടെ എല്ലാവരുടെയും. പിന്നെ നമ്പര്‍ പ്ലെറ്റില്ലേ.. അത്
ദേ ഇവന്റെ ബൈക്കിലേത് പോലെ ആക്കണം. നിങ്ങള്‍ ഇവനെ കണ്ടു പഠിക്ക്..’ എന്നായിരുന്നു എസ് ഐ പറഞ്ഞത്. ഇതിനുശേഷം ഒരു ചിരിയോടെ എസ് ഐ ഇങ്ങനെ ചോദിച്ചു.. നിങ്ങള്‍ വല്ലതും കഴിച്ചാരുന്നോ?..

എന്തൊക്കെയായാലും ഈ സാറിന്റെ ചോദ്യത്തിന് മുന്നില്‍ സോഷ്യല്‍ മീഡിയ സല്ല്യൂട്ടടിച്ച് കഴിഞ്ഞു..