June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

57 കായികതാരങ്ങൾ പൊലീസിൽ; മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി

By Janayugom Webdesk
February 11, 2020

സംസ്ഥാനത്ത് 57കായികതാരങ്ങൾക്ക് കേരള പൊലീസിന്റെ നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബാൾ കോർട്ടിൽ നടന്ന കേരള പൊലീസ് സ്പോർട്സ് ജംബോരി ചടങ്ങിലാണ് മുഖ്യമന്ത്രി നിയമന ഉത്തരവ് നൽകിയത്. കായിക താരങ്ങളുടെ ജേഴ്സി പ്രകാശനവും സ്പോട്സ് കിറ്റ് വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.

കേരള പൊലീസ് ഫുട്ബാൾ ടീമിനെ ചടങ്ങിൽ ആദരിച്ചു.ടീമിനുള്ള 50000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും മുൻ ഫുട്ബാൾ താരങ്ങളും കേരള പൊലീസ് ഉദ്യോഗസ്ഥരുമായ ഷറഫലിയും ഐഎം വിജയനും ഏറ്റുവാങ്ങി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Eng­lish SUm­ma­ry: Ker­ala Police recruit 57 sportspersons

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.