Web Desk

June 07, 2020, 5:05 pm

സോഷ്യൽ മീഡിയയിലെ ‘പ്രമുഖരെ’ കൈയ്യോടെ പൊക്കാൻ കേരളാ പോലീസിന്റെ പിസി കുട്ടൻപിള്ള എത്തി, പണി വരുന്നുണ്ട്‌, ജാഗ്രത!

Janayugom Online

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ റോസ്റ്റിങ് വീഡിയോ തരംഗത്തിനൊപ്പം കേരള പോലീസും. പി സി കുട്ടൻ പിള്ള സ്‌പീക്കിങ് എന്ന റോസ്റ്റിംങ് വിഡിയോയുമായിയാണ് കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്. കോൺസ്റ്റബിൾ കുട്ടൻ പിള്ളയാണ് കേരള പൊലീസിന്റെ റോസ്റ്റിങ് വീഡിയോയുമായി എത്തിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന വിഡിയോകളെ നർമ്മ രൂപത്തിൽ വിമർശിക്കുകയാണ് സാധാരണയായി റോസ്റ്റിംഗ് വിഡിയോകളിൽ ചെയുന്നത്. അത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു പരിപാടി അവതരിപ്പിക്കുകയാണ് കേരള പോലീസിന്റെ പി സി കുട്ടൻ പിള്ള സ്‌പീക്കിങ് എന്ന റോസ്റ്റിംഗ് വീഡിയോയിലൂടെ.

ഇതിനോടകം നിരവധി പേരാണ് കുട്ടൻ പിള്ള പാർട്ട് വൺ കണ്ടു കഴിഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൻ ഹിറ്റ് നേടിയിരിക്കുകയാണ്. വീഡിയോയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കണ്ണും നട്ടിരിക്കുന്ന പി സി കുട്ടൻ പിള്ള കാണുന്ന ചില കാഴ്ചകളെ നർമ്മ രൂപത്തിലൂടെ അവതരിപ്പിക്കുകയാണ് വീഡിയോയിലൂടെ ചെയ്യുന്നത്. വിനോദത്തിനൊപ്പം ബോധവത്കരണവും ലക്ഷ്യം വെച്ചാണ് ഇത്തരത്തിലൊരു പരിപാടി ആരംഭിച്ചിരിക്കുന്നത്.

റോസ്റ്റാൻ അറിയില്ല, അറിയാവുന്ന റെസിപ്പികളുമായി ഇനി മുതൽ PC കുട്ടൻപിള്ളയും നിങ്ങൾക്കൊപ്പം.PC കുട്ടൻ പിള്ള സ്പീക്കിങ്. എന്ന തലക്കെട്ട് നല്‍കിയാണ് വീ‍ഡിയോ എത്തിയിരിക്കുനത്. സോഷ്യൽ മീഡിയയിലെ പുതു തരംഗമായ വീഡിയോ റിയാക്ഷൻസ് രംഗത്തേക്ക് ഞങ്ങളും വരുന്നു . തുറന്നുപിടിച്ച കണ്ണുകളുമായി കാതോർത്ത് സദാസമയം സോഷ്യൽ മീഡിയ പട്രോളിംഗ് നടത്തുന്ന ഞങ്ങളുടെ ടീമിന് മുന്നിലേക്കെത്തുന്ന നിങ്ങളുടെ പോസ്റ്റുകളെ ഞങ്ങളും വിലയിരുത്താം . പ്രോത്സാഹിപ്പിക്കേണ്ടവയെ പ്രോത്സാഹിപ്പിക്കാം.തിരുത്തേണ്ടത് തിരുത്താം കേരള പോലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

വീഡിയോ അവതരണം ജിബിൻ ഗോപിനാഥാണ്. അരുൺ ബി ടി സംവിധാനവും നിർവഹിച്ചിരിക്കുന്നു. അസ്സോസിയേറ്റ്- സന്തോഷ് സരസ്വതി, പ്രൊഡക്ഷൻ ടീം- ശിവകുമാർ പി, അഖിൽ പി എന്നിവരാണ്.

ENGLISH SUMMARY: ker­ala police roast­ing troll video pc kut­tan pilai

YOU MAY ALSO LIKE THIS VIDEO