Web Desk

തിരുവനന്തപുരം

March 03, 2020, 12:03 pm

അഭ്യൂഹങ്ങൾ ഒഴിയുന്നു; കൂടത്തായി പരമ്പര ഒരുക്കുന്നത് കേരളാ പൊലീസ്

Janayugom Online

കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൂട്ടകൊലപാതകം. കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായി എത്തുകയാണ് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ യു ട്യൂബ് ചാനല്‍ വഴി ഇന്നു മുതല്‍ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിനാണ് ക്രൈം ത്രില്ലര്‍ വെബ് സീരിസ്.

അന്വേഷണ ഉദ്യോഗസ്ഥന്‍ കെജി സൈമണും സംഘവുമാണ് അഭിനേതാക്കള്‍. രാജ്യത്ത് ആദ്യമായാണ് പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കേരള പൊലീസ് മീഡിയ സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് തയാറാക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു, മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് നിരവധി പേർ ചിത്രീകരണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കുടുബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവ നിർത്തിവെയ്ക്കുകയായിരുന്നു. കൂടാതെ ലഹരി, ഗതാഗത നിയമ ലംഘനം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം എന്നിവ തടയുന്നതിനുള്ള ബോധവല്‍ക്കരണ പരമ്ബരകളും ആരംഭിക്കും.

Eng­lish Sum­ma­ry; ker­ala police web series in koo­dathay murder.

you may also like this video;