കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് കേരള പ്രീമിയർ ലീഗിൽ സെൻ്റ് ജോസഫ് കോളേജ് കേരള പൊലീസിനെ സമനിലയിൽ (1 — 1) തളച്ചു. 19-ാം മിനിറ്റിൽ സുജിൽ നേടിയ ഗോൾ കേരള പൊലീസിനെ മുന്നിലെത്തിച്ചു.
എന്നാൽ 70-ാം മിനിറ്റിൽ സെൻ്റ് ജോസഫ് കോളേജിനു വേണ്ടി അർഷാദ് നേടിയ ഗോൾ മത്സരം സമനിലയിലെത്തിച്ചു. നിർണായക സേവുകൾ നടത്തിയ കേരള പൊലീസ് ഗോൾകീപ്പർ മുഹമ്മദ് അസ്ഹറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഈ മത്സരത്തോടെ കേരള പൊലീസ് മൂന്ന് മത്സരങ്ങളിൽ നിന്നായി അഞ്ച് പോയിൻ്റു നേടി. സെൻറ് ജോസഫ് കോളേജിന് മൂന്ന് മത്സരങ്ങളിൽ നിന്നായി ഒരു പോയിൻ്റാണ് നേടാനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.