മഴക്കെടുതി; സംസ്ഥാനത്ത് മരണം 101 ആയി

Web Desk
Posted on August 14, 2019, 1:42 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 101 ആയി. കാണാതായവര്‍ക്കായി മാപ്പിങ് അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും മഴ തുടരുന്നത് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയിട്ടുണ്ട്.
കവളപ്പാറയില്‍ ഇനിയും ഉരുള്‍പ്പൊട്ടലിനുള്ള സാധ്യതയുണ്ടെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് നടത്തിയ തെരച്ചിലില്‍ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി.

ബംഗാളില്‍ ഒരു തൃണമൂല്‍ എംഎല്‍എ കൂടി ബിജെപിയിലേക്ക്

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഛത്തീസ്‍ഗഡ് മേഖലയിലേക്ക് എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറില്‍ ഈ നൂന്യമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കും. അതിനാല്‍ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ആലപ്പുഴ മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മലപ്പുറം മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളിളായിരിക്കും ശക്തമായ മഴ പെയ്യുക. മറ്റന്നാള്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. രണ്ട് ദിവസം കൂടി ന്യൂനമര്‍ദ്ദം മൂലമുള്ള മഴ തുടരുമെന്നാണ് പ്രവചനം. അടുത്ത വര്‍ഷങ്ങളിലും ഇതുപോലെ മഴ തുടരാന്‍ ഇടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

കേരള കര്‍ണാടക തീര്‍ത്ത ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ട്. മണിക്കൂറില്‍ നാല്‍പ്പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

YOU MAY LIKE THIS VIDEO ALSO