Web Desk

ന്യൂഡല്‍ഹി

December 29, 2020, 11:08 am

യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കോവിഡ്; നേരിടാന്‍ കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി

Janayugom Online

ജനിതക മാറ്റം സംഭവിച്ച കോവിഡ് 19 വെെറസിനെ നേരിടാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. കേരളത്തിലെ നാല്  അന്താരാഷ്ട്ര  വിമാനത്താവളങ്ങളിലും യുകെയില്‍ നിന്ന് എത്തുന്നവരെ പരിശോധിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തയിട്ടുണ്ട്. ബ്രട്ടണില്‍ നിന്ന് എത്തിയ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ജനിതമാറ്റം സംഭവച്ചതാണോ എന്ന് അറിയാന്‍ വേണ്ടി ഇവരുടെ സ്രവം പൂന്നെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് 19 വെെറസ് സ്ഥിരീകരിച്ചു. മുന്ന് പേര്‍ ബെംഗളൂരുവിലും , രണ്ട് പേര്‍ ഹെെദരാബാദിലും ഒരാള്‍ പൂന്നെയിലുള്ളതുമാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം അറിയിച്ചു.

ഇന്ത്യയിലെ കൊറോണ വൈറസ് വകഭേദങ്ങളിൽ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ളതെന്ന് (ഇമ്യൂൺ എസ്കേപ്) ഗവേഷണഫലങ്ങൾ. ആന്ധ്രപ്രദേശിൽ 34% കോവിഡ് ബാധിതരിലും കണ്ടെത്തിയ ‘എൻ 440’ വകഭേദം പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ളതാണ് . തെലങ്കാനയിലും മഹാരാഷ്ട്രയിലും ഈ വകഭേദമുണ്ടെന്നാണു ജനിതകശ്രേണീകരണത്തിൽ വ്യക്തമായത്.

ബ്രിട്ടണില്‍ കോവിഡ് ബാധിതരിൽ കണ്ടെത്തിയ ‘എൻ501വൈ’ വകഭേദമാണ്. എന്നാൽ, ഇതു പ്രതിരോധ സംവിധാനത്തെ മറികടക്കാൻ കെൽപുള്ളതാണോയെന്നു വ്യക്തമായിട്ടില്ല. യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിയവര്‍ക്ക് ആർക്കെങ്കിലും ഈ കോവിഡ് വകഭേദം ബാധിച്ചിട്ടുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Eng­lish sum­ma­ry: State­ment of Ker­ala Health Minister

You may also like this video:

&