‘കർമ്മസമിതി നേതാവിനെ പന്നി കുത്തി! പന്നിയെയൊക്കെ സല്യൂട്ടടിക്കേണ്ട നിമിഷം’

Web Desk
Posted on January 13, 2019, 10:50 am

ശബരിമല കർമ്മസമിതി നേതാവിനെ പമ്പയിൽ വെച്ച് കാട്ടുപന്നികൾ ആക്രമിച്ചതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ കൂടിയായ വി ഹരികുമാറിനെ (48) ഇദ്ദേഹത്തെ ബുധനാഴ്ച പുലർച്ചയോടെയാണ് കാട്ടുപന്നികൾ ആക്രമിച്ചത്. എന്നാൽ ഇത് ആഘോഷമാക്കി ട്രോളുകയാണ് സോഷ്യൽ മീഡിയ.നിരവധി കമന്റുകളും പോസ്റ്റുകളുമാണ് സോഷ്യൽ മീഡിയ വാളിൽ നിറയുന്നത്.

“ശബരിമല കർമ്മസമിതി നേതാവും ബിജെപി കൗൺസിലറുമായ ഹരികുമാറിനെ പമ്പയിൽ വെച്ച് കാട്ടുപന്നി കുത്തി മരത്തിൽ സ്റ്റിക്കറാക്കി നിർത്തി

പന്നിയെയൊക്കെ എണീറ്റ് നിന്ന് സല്യൂട്ടടിക്കേണ്ട നിമിഷം. എന്നാണ് ഒരാളുടെ പോസ്റ്റ്. വരാഹമൂർത്തി കപടന്മാരെ ആക്രമിച്ചു. അക്രമികളെ ആക്രമണം കൊണ്ട് നേരിടുന്നു.ഉഷ്ണമുഷ്ണേന ശാന്തി.എന്ന് മറ്റൊരാളും കമൻറ്റിട്ടപ്പോൾ വ്യത്യസ്ത തരാം ട്രോളുകളോടെ ട്രോളന്മാരും ഈ സംഭവം ഹാസ്യപൂർണ്ണമാക്കി. എന്നാൽ “കുത്തിയത് ഭക്തനെ(കപട ഭക്തൻ ) ആയതുകൊണ്ട് അത് അയ്യപ്പൻ പണികൊടുത്തതാവില്ല.” എന്ന് തുടങ്ങുന്ന പോസ്റ്റുകളും സോഷ്യൽ മീഡിയ പ്ലേറ്റ് ഫോമുകളിൽ നിറയുന്നുണ്ട്.

അതേസമയം പമ്പയിൽ കാട്ടുപവന്നികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്. പമ്പയിൽ ഗണപതിയമ്പലത്തിനു സമീപമുള്ള ഭാഗങ്ങളിലാണ് പന്നിശല്യം രൂക്ഷം. സന്നിധാനത്ത് നടപ്പന്തൽ മാളികപ്പുറം എന്നീ ഭാഗങ്ങളിലും പന്നിശല്യമുണ്ട്. ഗണപതിയമ്പലത്തിന് സമീപമുള്ള ഭാഗങ്ങൾ, ട്രാക്ടർ റോഡ്, ത്രിവേണി, പോലീസ് മെസ്സിന് സമീപം, ചെറിയാനവട്ടം എന്നിവിടങ്ങളിലാണ് പന്നികൾ കൂടുതലുള്ളത്.

ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരുന്നാൽ ഒരുപരിധിവരെ കാട്ടുപന്നിശല്യം കുറയ്ക്കാനാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവ പൊതുവെ നിരുപദ്രവകാരികളാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. തീർത്ഥാടകർ ഇവയെ പ്രകോപിപ്പിക്കാതിരുന്നാൽ ഒരു പരിധി വരെ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.