29 March 2024, Friday

Related news

March 6, 2024
February 20, 2024
February 19, 2024
February 5, 2024
February 1, 2024
January 5, 2024
December 20, 2023
December 12, 2023
September 29, 2023
August 24, 2023

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; അക്കാദമിയുടെ വിശിഷ്ടാംഗത്വം സേതു, പെരുമ്പടവം ശ്രീധരൻ എന്നിവർക്ക്

Janayugom Webdesk
തൃശൂർ
August 17, 2021 9:48 pm

2020ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. അക്കാദമിയുടെ വിശിഷ്ടാംഗത്വം സേതു, പെരുമ്പടവം ശ്രീധരൻ എന്നിവർക്കാണ്. 50,000 രൂപയും രണ്ട് പവന്റെ സ്വർണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച 60 വയസ് പിന്നിട്ട കെ കെ കൊച്ച്, മാമ്പുള കുമാരൻ, കെ ആർ മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ എസ് പിള്ള, എം എ റഹ്‌മാൻ എന്നിവരെ സമഗ്ര സംഭാവന പുരസ്കാരത്തിലൂടെ ആദരിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. കൂടാതെ പ്രൊഫ. പി നാരായണമേനോൻ, പ്രൊഫ. ജെ പ്രഭാഷ്, ടി ടി ശ്രീകുമാർ, ഡോ. ബി ശിശുപാലപണിക്കർ, ചിത്തിര കുസുമൻ, കെ എൻ പ്രശാന്ത്, കേശവൻ വെളുത്താട്ട്, ബി വിജയകുമാർ, എം വി നാരായണൻ, ഗീതു എസ് എസ് എന്നിവർ വിവിധ എൻഡോവ്മെന്റുകൾക്കും അർഹരായിട്ടുണ്ട്.

Eng­lish Sum­ma­ry: Ker­ala Sahitya Akade­mi Awards announced

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.