നാടിൻറെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയ കേരള സംരക്ഷണയാത്ര ഇന്ന് സമാപിക്കും

Web Desk
Posted on March 02, 2019, 2:57 pm

നപക്ഷമാണ്  ഇടതുപക്ഷം’ എന്നു ഒരിക്കൽക്കൂടി വെളിവാക്കി  ബി.ജെ.പി. സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ…,വികസനം, സമാധാനം, സാമൂഹ്യ പുരോഗതി എന്നീ മുദ്രാവാക്യമുയര്‍ത്തി’  ഇടതുപക്ഷ മുന്നണി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2019 ഫെബ്രുവരി 14നു ആരംഭിച്ച  ‘കേരള സംരക്ഷണയാത്ര  നാടിൻറെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങി   ഇന്ന് സമാപിക്കുകയാണ്.


സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി സ:കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി സ:കാനം രാജേന്ദ്രനും നയിച്ച  രണ്ടു ജാഥകള്‍ സംസ്ഥാനത്തെ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളിലും വമ്പിച്ച സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്ന് വൈകിട്ട്  ലക്ഷം പേരുടെ റാലിയോടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് സമാപിക്കുക . സമാപന പൊതുയോഗം കേരള മുഖ്യമന്ത്രിയും, സി.പി.ഐ.(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ സ: പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമാപന പൊതുയോഗത്തില്‍ എല്‍.ഡി.എഫിന്റെ പ്രമുഖരായ കേന്ദ്ര‑സംസ്ഥാന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.


ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ലോകസഭ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ നവ ലിബറല്‍ സാമ്പത്തിക നയങ്ങളാണ് നടപ്പാക്കുന്നത്. വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, ഭീകരമായി വര്‍ദ്ദിച്ചുവരുന്ന സാമ്പത്തിക അസമത്വം എന്നിവയിലൂടെയാണ് രാജ്യം നീങ്ങുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും കട ഭാരവും വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് കാര്‍ഷിക മേഖല വലിയ പ്രതിസന്ധിയെ നേരിടുന്നു. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ നടപടികള്‍ സമ്പൂര്‍ണ്ണ പരാജയവും ജന വിരുദ്ധവുമായിരുന്നു. റഫാല്‍ ഇടപാടുമായി ഉയര്‍ന്നുവന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ കേന്ദ്ര ബി.ജെ.പി. സര്‍ക്കാരിനെ വേട്ടയാടുകയാണ് ഇന്ത്യ ജനാധിപത്യ രാജ്യമായി നിലനില്‍ക്കണോ എന്ന സുപ്രധാന പ്രശ്‌നമാണ് ഈ തെരെഞ്ഞെടുപ്പില്‍ ഉയര്‍ന്നിരിക്കുന്നത്. നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെയും അഴിമതിയുടെയും വക്താക്കളായ ബി.ജെ.പിയെയും കോണ്‍ഗ്രസ്സിനെയും വരുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണം. പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധിരകാരമേറ്റ 1000 ദിവസത്തിനുള്ളില്‍ നിരവധി ജനക്ഷേമ പദ്ധതികളും നടപടികളും കേരളത്തില്‍ നടപ്പിലാക്കി മുന്നേറുകയാണ്.
കേരളം കണ്ട മഹാ പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് നാടിനെയും ജനങ്ങളെയും രക്ഷിച്ചതും, നിപാ വൈറസ്, ഓഖി ദുരന്തം എന്നിവയെ സര്‍ക്കാര്‍ ഫലപ്രദമായി നേരിട്ടതും  ഓർക്കപ്പെടേണ്ടതാണ്..

ഹരിത മിഷന്‍, ആദ്രം മിഷന്‍, ലൈഫ് മിഷന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങി തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്. എല്‍.ഡി.എഫ് ഭരണത്തില്‍ നവ കേരളത്തെ സൃഷ്ടിക്കുന്നതില്‍ കോണ്‍ഗ്രസിനും സംഘപരിവാറിനുമുള്ള അസഹിഷ്ണുത ചെറുതല്ല. ശബരിമല വിഷയത്തിലടക്കം ബി.ജെ.പിയും കോണ്‍ഗ്രസും കൈകോര്‍ത്ത് നടത്തിയ സമരാഭാസങ്ങളെല്ലാം ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്.

വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ടതിന്റെ രാഷ്ട്രീയ പ്രാധാന്യം വിശദീകരിക്കുകയായിരുന്നു ജാഥയുടെ ലക്ഷ്യം. കേരളത്തിലെ നൂറുകണക്കിന് കേന്ദ്രങ്ങളിൽ ജാഥക്ക് ലഭിച്ച ആവേശംതുടിക്കുന്ന സ്വീകരണം ഈ യാത്ര ഫലവത്തായെന്നു വിളിച്ചുപറയുന്നു.  ഇന്ന് സംഘടിപ്പിക്കുന്ന കേരള സംരക്ഷണ യാത്രകളുടെ സമാപന പൊതുയോഗവും ലക്ഷം പേര്‍ അണിനിരക്കുന്ന റാലിയും കേന്ദ്രഭരണത്തിന് താക്കീതാകും.

സമാപന സമ്മേളനത്തിൽ
സി എന്‍ ജയദേവന്‍ എംപി അധ്യക്ഷതവഹിക്കും

Kerala samrakshana Yathra Kottayam
ജാഥ ക്യാപ്റ്റന്മാര്‍ കാനം രാജേന്ദ്രന്‍ ‚കോടിയേരി ബാലകൃഷ്ണന്‍,
അംഗങ്ങളായ : അഡ്വ.കെ പ്രകാശ് ബാബു, പി സീതാദേവി, അഡ്വ. ബിജിലി ജോസഫ്, പി കെ രാജന്‍ മാസ്റ്റര്‍, യു. ബാബുഗോപിനാഥ്, ഡീക്കന്‍ തോമസ് കയ്യത്ര, ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്, കാസിം ഇരിക്കൂര്‍, അഡ്വ. ആന്റണി രാജു, പി എം മാത്യു, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ. പി വസന്തം, സി കെ നാണു എംഎല്‍എ, അഡ്വ. ബാബു കാര്‍ത്തികേയന്‍, സി ആര്‍ വത്സന്‍, പ്രൊഫ. ഷാജി കടമല, ഷേക്ക് പി ഹാരീസ്, എ പി അബ്ദുള്‍ വഹാബ്, അഡ്വ. എ ജെ ജോസഫ്, നജീബ് പാലക്കണ്ടി എന്നിവർ പങ്കെടുക്കും