Web Desk

കൊച്ചി

August 06, 2021, 8:22 pm

ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി കേരളം നിയമമൊരുക്കണം: എഐഎസ്എഫ്

Janayugom Online

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യഭാസ നയത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ കേരള സർക്കാർ സംസ്ഥാന ബദൽ നിയമം നടപ്പിലാക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. നിമിഷ രാജു. എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡി ഇ ഓഫീസ് മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിമിഷ രാജു. അരികുവത്കരിക്കപ്പെടുന്ന ദളിത്-പിന്നോക്ക‑ട്രാൻസ്-സ്ത്രീ വിദ്യാത്ഥി സമൂഹത്തിലെ വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും അതിന് വേണ്ട നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും അവർ കൂട്ടിച്ചേർത്തു.


കോവിഡ് മഹാമാരി കാലത്തെ വിദ്യാഭ്യാസം മികവുറ്റതാക്കുക, വിദ്യാർത്ഥി സമൂഹത്തിനാകെ ഓൺലൈൻ വിദ്യാഭ്യസം പ്രാപ്യമാക്കാൻ ഉതകുന്ന പഠനസാമഗ്രികൾ സർക്കാർ സൗജന്യമായി വിതരണം ചെയ്യുക, കഴിഞ്ഞ ഒന്നര കൊല്ലമായി ഓൺലൈൻ വിദ്യഭ്യാസം പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിൽ സർവ്വകലാശാല പരീക്ഷകൾ അടക്കമുള്ളവ ഓൺലൈനായി നടപ്പിലാക്കുക, വിദ്യാർത്ഥികൾക്ക് വാക്സിൻ കാര്യക്ഷമമായി നൽകി ക്യാമ്പസുകൾ തുറക്കുക, സംസ്ഥാന ഗവേഷക ഫെല്ലോഷിപ് യുജിസി ഫെല്ലോഷിപ്പിന്റെ 75% ആയി ഉയർത്തുക, കോവിഡ് 19ന്റെ ഭാഗമായി വിദ്യാഭാസ വായ്പ്പ തിരിച്ചടവിന് സാവകാശവും മൊറട്ടേറിയവും പ്രഖ്യാപിക്കുക, കേരളത്തിലെ വിവിധ സർവകലാശാല പഠന വകുപ്പുകളിൽ കൂടുതൽ ഇന്റർ ഡിസിപ്ലിനറി കോഴ്സുകൾ ആരംഭിക്കുക, പഞ്ചായത്ത് അടിസ്ഥാനത്തിൽ പൊതു മൈതാനങ്ങൾ നിർമ്മിക്കുക, ട്രാൻസ്ജെന്റര്‍ വിദ്യാർത്ഥികൾക്കായി ക്യാമ്പസുകളിൽ പ്രത്യേക അമിനിറ്റി സെന്ററുകള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നൽകിയ അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായാണ് എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി ഡി ഇ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചത്. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് എ എസ് അഭിജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം ആർ ഹരികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം എ എ സഹദ്, ഡയസ്റ്റസ് കോമത്ത് എന്നിവർ സംസാരിച്ചു. എഐഎസ്എഫ് നേതാക്കളായ വിനു നാരായണൻ, ഗോവിന്ദ് ശശി, മിൽഷ ലുമുംബാ, സി എ ഫയാസ്, നിള വാസുകി, ശരണ്യ, ആരിഷ്, ശരത്ത്, സൗമ്യ, അലൻ ജോൺസൺ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Eng­lish Sum­ma­ry: Ker­ala should leg­is­late instead of nation­al edu­ca­tion pol­i­cy: AISF

You may like this video