കൊറോണ അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യം സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിലേയ്ക്ക് കടന്നു. സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.
മദ്യം ഓണ്‍ലൈൻ വഴി ലഭ്യമാക്കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. എങ്ങനെ മദ്യം ഓണ്‍ലൈൻ വഴി വിതരണം നടത്താം എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.
രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വരുന്ന 21 ദിവസം രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമേറിയതാണെന്നും അതിനാല്‍ 21 ദിവസം ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി അറിയിച്ചു.
you may also like video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.