ഹ്രസ്വ സന്ദർശനത്തിന് യു എ ഇ യിൽ എത്തിയ കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീലക്കു അബുദാബി കേരള സോഷ്യൽ സെന്റർ സ്വീകരണം നൽകി. സെന്റർ അങ്കണത്തിൽ നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് വി പി കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്നു. നാടിൻറെ വികസനത്തിന്റെ എല്ലാ മേഖലയിലും പ്രവാസിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന് മറുപടി പ്രസംഗത്തിൽ എം എൽ എ പറഞ്ഞു.
എൽ ഡി എഫ് സർക്കാർ നടത്തി വരുന്ന വികസന പ്രവർത്തനങ്ങളെയും ഷേമ പ്രവർത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചു . കെ എസ് സി ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ: അൻസാരി സൈനുദീൻ യോഗത്തിൽ പങ്കെടുത്തു. കെ എസ് സി യുടെ സ്നേഹോപഹാരം പ്രസിഡന്റ് വി പി കൃഷ്ണകുമാർ കാനത്തിൽ ജമീല എം എൽ എ ക്കു കൈമാറി. കെ എസ് സി ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രേറിയൻ സജീഷ് നന്ദി പറഞ്ഞു.
English Summary:Kerala Social Center welcomed Kanathil Jamila, Member of Kerala Legislature
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.