Web Desk

കൊച്ചി

January 24, 2020, 7:39 pm

കാലിത്തീറ്റ നിർമാതാക്കളായ കേരള സോൾവെൻറ് എക്സ്ട്രാക്ഷൻസ് ലിമിറ്റഡ് ഐസ്ക്രീം ഉൽപ്പാദനരംഗത്തേയ്ക്ക്

Janayugom Online

കാലിത്തീറ്റ നിർമാതാക്കളായ കേരള സോൾവെൻറ് എക്സ്ട്രാക്ഷൻസ് ലിമിറ്റഡ് ഐസ്ക്രീം ഉൽപ്പാദനരംഗത്തേയ്ക്ക് .വെസ്‌ ട എന്ന ബ്രാൻഡിൽ നൂറിലധികം ഫ്‌ളേവറുകൾ വിപണിയിലിറക്കി .ഇടപ്പള്ളി മാരി യറ്റിൽ നടന്ന ചടങ്ങിൽ സിനിമാതാരം പ്രിയവാര്യർ വെസ്‌ ട പരിചയപ്പെടുത്തി .

തൃശൂർ ‚കോട്ടയം എന്നിവടങ്ങളിലാണ് നിർമാണ യൂണിറ്റുകൾ ഉള്ളത് .കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്ലാന്ററുകൾ സ്ഥാപിച്ചു ഈ മേഖലയിൽ രണ്ടുവർഷത്തിനുള്ളിൽ 100 കോടിയുടെ വിറ്റുവരവാണ്‌ ലക്ഷ്യമിടുന്നതെന്ന് കെ എസ് ഇ ലിമിറ്റഡ് എം ഡി എ പി ജോർജ് പറഞ്ഞു ‚.പ്രകൃതി ദത്തമായ ചേരുവകളാണ് വെസ്‌ ടയുടെ പ്രത്യേകത യെന്ന് കെ എസ് ഇ ലിമിറ്റഡ് എക്സികുട്ടീവ് ഡയറക്‌ടർ എം പി ജാക്സൺ പറഞ്ഞു .

പാൽ ‚പാലുൽപ്പന്ന ങ്ങളുടെ നിർമ്മാണ രംഗത്തും മുന്നേറ്റത്തിന്റെ വഴിയിലാണ് . കെ എസ് ഇ ലിമിറ്റഡ് ജനറൽ മാനേജർ അനിൽ എം ‚കെ എസ് ഇ ലിമിറ്റഡ് ഡയറി മാനേജർ ബാലാജി കെ എം ‚കൺസൽട്ടൻറ് ജോൺസൺ ജോസഫ് സെയിൽസ് ഹെഡ് രഘു ഏലശേരി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .

Eng­lish Sum­ma­ry: Ker­ala Sol­vent Exten­sions Ltd launch­es ice cream industry

You may also like this video