Tuesday
19 Mar 2019

ശ്രീധരൻ പിള്ളയ്ക്ക് അവസാനം സീറ്റില്ലേ! പാവം പാർട്ടി അധ്യക്ഷൻ നെട്ടോട്ടമോടുന്നു

By: Web Desk | Friday 15 March 2019 10:36 AM IST


മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയപോലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ കാര്യം. നെറ്റിചുളിക്കാൻ വരട്ടെ,പറഞ്ഞുവരുന്നത് ശ്രീധരൻ പിള്ളയുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റിയാണ്.

Image result for SREEDHARAN PILLAIബി.ജെ.പി. സ്ഥാനാർഥി പട്ടിക പുറത്തുവരാനിരിക്കെ ശ്രീധരൻപിള്ളയുടെ കാര്യത്തിൽ മാത്രം ബിജെപി പ്രവർത്തകർക്ക് ആശങ്ക മാത്രമാണ്.

തിരുവനന്തപുരവും പത്തനംതിട്ടയും നോട്ടം ഇട്ടിരുന്ന പിള്ളയ്ക്ക് അവസാനം ഇപ്പോൾ ഏതു മണ്ഡലം നൽകും എന്ന കാര്യത്തിൽ മൊത്തത്തിൽ കൺഫ്യൂഷനാണ്.

തിരുവനന്തപുരം നമ്മുടെ കുമ്മനം ജി കൊണ്ട് പോയപ്പോൾ പത്തനംതിട്ടയാണ് ഇപ്പോൾ പിള്ളയുടെ ആകെ ഉള്ള ഒരു പ്രതീക്ഷ. എന്നാൽ അത് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാടിനെ അനുസരിച്ചായിരിക്കും പിള്ളയ്ക്ക് കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ.

Image result for SREEDHARAN PILLAIകുമ്മനം ജിയുടെ വരവ് മുതലേ പിള്ളയ്ക്ക് കണ്ഠക ശനിയുടെ കാലം തുടങ്ങി എന്നാണ് പ്രവർത്തകർക്കിടയിൽ തന്നെ സംസാര വിഷയം. എന്നാൽ പിന്നെ പത്തനംതിട്ടയിൽ കണ്ണ് വയ്ക്കാം എന്നായപ്പോൾ തുഷാർ വെള്ളാപ്പള്ളിയോട് മത്സരിക്കാൻ ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ തന്നെ സദാ പറയുകയാണ്.

Image result for SREEDHARAN PILLAIഇനിയിപ്പോൾ പത്തനംതിട്ട മാറ്റി തൃശൂർ തുഷാറിന് കൊടുത്ത് എന്നിരിക്കകട്ടെ അപ്പോൾ അത് അവിടെ ‘ലാൻഡ്’ ചെയ്യാൻ’ ഇരുന്ന പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് സ്ഥലംവിടേണ്ടിവരും. മാത്രമല്ല ഇപ്പോൾ ടോം വടക്കനും പരിഗണനയിലാണ്.  പിന്നെ സുരേന്ദ്രൻ ജി പത്തനംതിട്ട പിടിച്ചാൽ സംസ്ഥാന അധ്യക്ഷൻ എവിടെപ്പോകുമെന്നത് ഒരുചോദ്യമായി അവശേഷിക്കുന്നു, ശരിയ്ക്കും പറഞ്ഞാൽ നെട്ടോട്ടം ഓടുകയാണ് പിള്ളേച്ചൻ എന്ന കാര്യത്തിൽ സംശയം ഇല്ല.

Related News