ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച കൊവിഡ്-19 പ്രതിസന്ധിക്കാലത്ത് സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനായി രാജ്യത്തെ പ്രമുഖ നിക്ഷേപകരെ സംഘടിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഓണ്‍ലൈന്‍ നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുന്നു.മേയ് 1–2 തിയതികളില്‍ ഓണ്‍ലൈനായാണ് ‘വെബിനാര്‍’ സംഘടിപ്പിക്കുന്നത്.
വെഞ്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, എയ്ഞ്ജല്‍ നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് രംഗത്തെ മറ്റ് പ്രമുഖര്‍ തുടങ്ങിയവര്‍ ഈ ‘വെബിനാറി‘ല്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും കൊവിഡ് കാലത്തിനനുയോജ്യമായ രീതിയില്‍ സ്വന്തം ഉത്പന്നങ്ങളെ എങ്ങിനെ മാറ്റാമെന്നും അതു വഴി പ്രതിസന്ധിയെ മറികടക്കാമെന്നുമുള്ള കാര്യങ്ങളാണ് ചര്‍ച്ചാവിഷയമാകുന്നത്. പരിപാടിയുടെ ദേശീയ പങ്കാളിയായി ഇന്‍വെസ്റ്റ് ഇന്ത്യയും ഇക്കോ സിസ്റ്റം പങ്കാളിയായി ടൈ കേരളയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് https://bit.ly/RAISESummit എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് https://seedingkerala.com/raise.html എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. വരും മാസങ്ങളിലും കൂടുതല്‍ ‘വെബിനാറു‘കള്‍ ഉണ്ടായിരിക്കുന്നതാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് അറിയിച്ചു.മാസ്റ്റര്‍ക്ലാസുകള്‍, പാനല്‍ ചര്‍ച്ചകള്‍, ഫയര്‍സൈഡ് ചാറ്റ് തുടങ്ങിയവ ‘വെബിനാറി‘ന്റെ ആദ്യ ദിനത്തിലുണ്ടാകും. രണ്ടാം ദിനത്തില്‍ സ്റ്റാര്‍ട്ടപ്പ് പിച്ചുകളാകും ഉണ്ടാകുക.
ഇന്ത്യന്‍ എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്റെ സഹ സ്ഥാപകയായ പദ്മജ രുപാരെല്‍ ആദ്യ ദിനത്തില്‍ എയ്ഞ്ജല്‍ നിക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കും. തുടര്‍ന്ന് ഉച്ചവരെ ചോദ്യോത്തരവും മറ്റ് ആശയവിനിമയങ്ങളുമുണ്ടാകും. ഡ്യു ഡിലിജെന്‍സ് ഇന്‍ ഡിസ്റ്റന്‍സിംഗ് എന്ന വിഷയത്തില്‍ നിഷിത് ദേശായി അസോസിയേറ്റ്സിലെ സഹമേധാവി സിമോണ്‍ റെയിസ് സംസാരിക്കും.
ഉച്ചതിരിഞ്ഞ് ഇക്വിറ്റി ഫ്രീ ഫണ്ടിംഗ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് എന്ന വിഷയത്തില്‍ കെഎസ്ഐഡി, ഇന്‍വെസ്റ്റ് ഇന്ത്യ, കെഎഫ്സി, കെഎസ്യുഎം എന്നിവയിലെ പ്രതിനിധികളും സംസാരിക്കും. തുടര്‍ന്ന് ചോദ്യോത്തരവും ഉണ്ടാകും.അഡാപ്റ്റിംഗ് ടു പോസ്റ്റ് കോവിഡ് വേള്‍ഡ് എന്ന വിഷയത്തിലാണ് ആദ്യ ദിനത്തിലെ അവസാന പാനല്‍ ചര്‍ച്ച നടക്കുന്നത്. മനോജ് കുമാര്‍ അഗര്‍വാള്‍(സീ ഫണ്ട്), അനില്‍ ജോഷി(യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്സ്), വിശേഷ് രാജാറാം( സ്പെഷ്യല്‍ ഇന്‍വെസ്റ്റ് ഫണ്ട്) പദ്മജ രുപെരല് എന്നിവര്‍ പങ്കെടുക്കും.വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കൊവിഡ് കാലത്തെ അതിജീവിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓണ്‍ലൈന്‍ വിദഗ്ധോപദേശ സെഷനുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
ENGLISH SUMMARY: Kerala Startup Mission with Online Investor Summit
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.