September 29, 2022 Thursday

Related news

September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 23, 2022
September 21, 2022
September 15, 2022

വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി ‘ഹരിത കാമ്പസ് ചാലഞ്ചു‘മായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതവിദ്യാഭ്യാസ വകുപ്പും

Janayugom Webdesk
കൊച്ചി
September 3, 2020 4:37 pm

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൈവവൈവിധ്യവും പരിസ്ഥിതി ബോധവും വളര്‍ത്തുന്നതിനു വേണ്ടി ‘ഗ്രീന്‍ കാമ്പസ് ചലഞ്ചു‘മായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നത വിദ്യാഭ്യാസ വകുപ്പും. ഗ്രീന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായും വിദ്യാര്‍ത്ഥികള്‍ക്കായും പ്രത്യേകം ചാലഞ്ചാണ് ക്രമീകരിച്ചിരിക്കുന്നത്. വെറുമൊരു ഹരിത ചലഞ്ചിനപ്പുറം സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി കാമ്പസുകളിലെ ജൈവവൈവിദ്ധ്യം വര്‍ധിപ്പിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റയ്ക്കോ സംഘമായോ ഈ പരിപാടിയ്ക്ക് അപേക്ഷിക്കാം.

വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നൂതന സാങ്കേതിക വിദ്യയും നവീന പരിഹാരമാര്‍ഗ്ഗങ്ങളും നല്‍കുന്നതിനുള്ള സാമ്പത്തിക സഹായം കാമ്പസ് ഗ്രീന്‍ പദ്ധതിയിലൂടെ ലഭിക്കും. കാമ്പസില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുസ്ഥിര ഹരിത പദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കുകയാണ് ഉദ്ദേശ്യം.

ജൈവവൈവിദ്ധ്യവും പരിസ്ഥിതി സംരക്ഷണ പരിപാടികളും കാമ്പസിനുള്ളില്‍ നടത്തുന്നതിനു വേണ്ടിയുള്ള പ്രായോഗികമായ മാര്‍ഗ്ഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ മുന്നോട്ടു വയ്ക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ആകെ പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക, പരിസ്ഥിതി സാക്ഷരത, കാഴ്ചപ്പാടിലെ സ്വാധീനം, സാമൂഹിക ഇടപെടലുകള്‍, ഹരിത പ്രവര്‍ത്തനങ്ങളിലെ പരിശീലന‑വിജ്ഞാനപ്രദമായ അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതും ഇതിന്‍റെ ലക്ഷ്യമാണ്.സെപ്റ്റംബര്‍ 20 ആണ് ഗ്രീന്‍ കാമ്പസ് ചലഞ്ചിലും ഗ്രീന്‍ സ്റ്റാര്‍ട്ടപ്പിലും പങ്കെടുക്കാനുള്ള അവസാന തിയതി. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും https://campusgreen.startupmission.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ENGLISH SUMMARY:Kerala Start­up with ‘Green Cam­pus Chal­lenge’ for students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.