കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ ധർണ്ണ നടത്തി

Web Desk
Posted on December 08, 2019, 1:37 pm

മാനന്തവാടി: മാനദണ്ഡത്തിന് വിരുദ്ധമായ സ്ഥലം മാറ്റത്തിനെതിരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിന് മുമ്പിൽ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി.നാലര വർഷമായി വയനാട് വൈൽഡ് ലൈഫിൽ ജോലി ചെയ്തിരുന്ന രോഗിയായ ബിറ്റ് ഫോറസ്റ്റ് ഓഫീസർ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിട്ടും ഇത് പരിഗണിക്കതെ ഒന്നര വർഷം സർവീസുള്ള  ബീറ്റ് ഫോറസ്റ്റ് ഓഫിസറെ പരിഗണിക്കുയാണ് ചെയ്തത്.

you may also like this video


മാനദണ്ഡങ്ങൾ വിരുദ്ധമായി ഇഷ്ടക്കരെ മാത്രം സ്ഥലം മാറ്റുന്നത് അംഗീകാരിക്കുവാൻ കഴിയില്ലന്നും സർക്കാർ നയത്തിന്റെ അടിസ്ഥനത്തിൽ മാത്രം സ്ഥലം മാറ്റങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടയിരുന്നു സമരം. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ.മുരളിധരൻ ഉദ്ഘാടനം ചെയ്തു.കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സജി ജോൺ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എൻ.കെ  രാമകൃഷ്ണൻ, എ അജിത്ത്കുമാർ, പി അനിൽകുമാർ, പി.വിജയൻ എന്നിവർ പ്രസംഗിച്ചു.