കേരള ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്‍ അധ്യായം കുറിച്ച് സംസ്ഥാന സര്ക്കാര്. കെ സ്‌പെയ്‌സ് കോമണ്‍ ഫെസിലിറ്റി സെന്ററിന്റെയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോസിറ്റി ക്യാമ്പസിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നത്.
ബഹിരാകാശ ഗവേഷണ രംഗത്തുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും ബഹിരാകാശ‑പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കാനും സ്‌പേസ് പാര്‍ക്കിനു കഴിയും. തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോസിറ്റി ക്യാമ്പസിലാണ് കോമണ്‍ ഫെസിലിറ്റി സെന്ററും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും സ്ഥാപിക്കുന്നത്.
ഇതേ മാതൃകയില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും അനുബന്ധ സ്ഥാപനങ്ങള്‍ നിലവില്‍ വരും. നിലവില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളോടു ചേര്‍ന്നും സ്‌പേസ് പാര്‍ക്കിന്റെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നടന്ന് വരികയാണ്. കെട്ടിടത്തിന്റെ ശിലാസ്ഥപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
Kerala State Government starts a new chapter in space research
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.