കേരളത്തിലെ ശാരീരിക വൈകല്യമുള്ള മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനായി മൂന്നാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് ചാമ്പ്യൻഷിപ്പ് 27ന് നടക്കും. തൃശൂർ വടക്കേസ്റ്റാൻഡിനു സമീപമുള്ള അക്വാട്ടിക് കോംപ്ലക്സിലുള്ള സ്വിമ്മിംഗ് പൂളിലാണ് മത്സരം. സ്വിമിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 40 ശതമാനമോ അതിൽകൂടുതലോ ശാരീരിക വൈകല്യമുള്ള ഓർത്തോപീഡിക്, ബ്ലൈൻഡ്, പാരാപ്ലിജിക്ക്, ഡാര്‍ഫ്, സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. ഏഴു വയസു മുതൽ 54 വയസ്സുവരെയുള്ളവർക്ക് സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ എന്നീ വിഭാഗങ്ങളായി മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ എംക്യൂഎസ് നേടുന്നവർക്ക് മാർച്ചിൽ നടക്കാനിരിക്കുന്ന നാഷണൽ പാരാലിമ്പിക് സ്വിമിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ജില്ലാതലത്തിൽ വേറെ മത്സരങ്ങൾ ഉണ്ടാവുകയില്ലെന്ന് അറിയിച്ചു. സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നാളെ വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കും. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെയോ അതാത് ജില്ലയിലെ സെക്രട്ടറിയെയോ കോഡിനേറ്ററയോ ബന്ധപ്പെടണം.
ENGLISH SUMMARY: Kerala state para limb swimming registration ends on tomorrow
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.