കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ അര്‍ജുന അവാര്‍ഡ് ജേതാക്കളായ ജോര്‍ജ് തോമസ്, ടോം ജോസഫ്, കിഷോര്‍ കുമാര്‍, ഒളിമ്പ്യന്മാരായ വി. ഡിജു, കെ.എം. ബിനു, അന്തര്‍ദേശീയ താരങ്ങളായ സുജിത്ത് കുട്ടന്, കെ. തുളസി എന്നിവര്‍ രക്തം ദാനം ചെയ്ത് നിര്‍വഹിച്ചു.
കോവിഡ് 19 ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ അന്തര്‍ദേശീയ വോളിബോള്‍ താരം കിഷോര്‍ കുമാര്‍ പരിശോധനകള്‍ക്ക് വിധേയനാകുന്നു.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സി കുട്ടന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി.വി. ശ്രിനിജന്‍, സെക്രട്ടറി ജെ.ആര് രാജേഷ്, എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിത എന്നിവര്‍ നേതൃത്വം നല്കി. ജില്ലയിലെ കായിക താരങ്ങളുടെയും വിവിധ കായിക സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.