പെർമിറ്റ് ഇല്ലാതെ സ്വകാര്യ ആഡംബര വാഹന ങ്ങൾക്കു യാത്ര അനുവദിക്കുന്ന കേന്ദ്രസർക്കാരിന്റെ കരട് വിജ്ഞാപനം റ ബ്ധക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ ഐ ടി യു സി )സംസ്ഥാന എക്സികുട്ടീവ് യോഗം ആവശ്യപ്പെട്ടു .പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തെ പൊതുഗതാസംവി ധാനം ഇല്ലാതാവുകയാവും പുതിയ പരിഷ്കാരത്തിന്റെ അനന്തരഫലം .പൊതുഗതാഗത സംവിധാനം ഇല്ലാതാവുന്നതോടെ റോഡുകൾ സ്വകാര്യവൽക്കരിക്കപ്പെടും .പെർമിറ്റെടുത്തു സർവീസ് നടത്തുന്നവർ കളമൊഴിയുമ്പോൾ വമ്പൻ കമ്പനികളും കുത്തകകമ്പനികളും സർവീസ് ഏറ്റെടുക്കും .
നിരക്ക് സംബന്ധിച്ച തീരുമാനത്തിൽ സർക്കാർ നിയന്ത്രണം നഷ്ട്ടമാകും ഫെ യർസ്റ്റേജുകൾ ‚സ്റ്റോപ്പുകൾ എന്നിവയും ഈ കമ്പനികളായിരിക്കും നിയന്ത്രിക്കുക .പൊതുമേഖലാ സ്ഥാപന ങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാരിന്റെ നയത്തിന്റെ പിന്തുടർച്ചയാണ് ഈ കരട് വിജ്ഞാപനം .നിയമമിറങ്ങുന്നതിന് മുൻപ് തന്നെ ചില വിദേശകമ്പനികൾസേവന സന്നദ്ധരായി മുന്നോട്ട് വരുന്നതും ഇതുമായി ചേർത്ത് വായിക്കണം .കരട് വിജ്ഞാപനത്തിനെതിരെ ഗതാഗത മേഖലയിലെ തൊഴിലാളികളുടെ എതിർപ്പ് കണക്കിലെടുത്തു കേന്ദ്ര സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂണിയൻനേതൃത്വം നൽകും.
പ്രാരംഭ സമരപരിപാടികൾക്ക് യോഗം രൂപം നൽകി .എറണാകുളം എ ഐ ബി ഇ എ ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി എം ജി രാഹുൽ റിപ്പോർട്ട് അവതരിപ്പിച്ചു .സംസ്ഥാനഭാരവാഹികളായ എം ശിവകുമാർ ‚എ വി ഉണ്ണികൃഷ്ണൻ ‚സി വി ചന്ദ്രബോസ് ‚ടി എസ് സന്തോഷ് കണ്ണൻ ‚സി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു .
English Summary: Kerala State Transport Employees Union Against Central Movement