October 1, 2022 Saturday

Related news

July 29, 2022
June 30, 2022
June 28, 2022
May 4, 2022
May 1, 2022
March 31, 2022
March 23, 2022
March 21, 2022
March 7, 2022
March 6, 2022

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കൃഷിസംരംഭം സംസ്ഥാനതല ഉദ്ഘാടനം നടന്നു

Janayugom Webdesk
April 30, 2020 9:04 pm

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പഞ്ചായത്ത് കോഡിനേറ്റര്‍മാരുടെ നേതൃത്വത്തിലും ക്‌ളബ്ബുകളുടെയും വോളന്റിയര്‍മാരുടെയും പങ്കാളിത്തത്തോടെ നടത്തുന്ന കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് യുവജനക്ഷേമ ബോര്‍ഡ ഓഫീസിന് മുന്നില്‍ മരച്ചീനി നട്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കൃഷിയില്‍ ശ്രദ്ധ ചെലുത്താന്‍ ബോര്‍ഡ് മുന്നോട്ട് വന്നത്.അതിന്റെ ഭാഗമായി ബോര്‍ഡിന്റെ കീഴില്‍ 600 കോഡിനേറ്റര്‍മാരുണ്ട്.കേരളത്തിലെ  അഞ്ഞൂറോളം പഞ്ചായത്തുകളില്‍ ഇപ്പോള്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍  ക്‌ളബ്ബുകളും വോളന്റിയര്‍മാരും കൃഷി ആരംഭിക്കുന്നത്.500 ഗ്രോബാഗുകളിലായി വെണ്ട,വഴുതിന,മുളക്,പാവയ്ക്ക എന്നിവയും വിശാലമായ മറ്റൊരു സ്ഥലത്ത് വാഴയും മരച്ചീനിയും നട്ടു.

കോഡിനേറ്റര്‍മാര്‍ ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് 50 സെന്റുകളിലെങ്കിലും കൃഷി നടത്തണം എന്ന് നിര്‍ദ്ദേശിക്കുന്നു. പഞ്ചായത്ത് തലത്തില്‍ കൃഷി സജീവമായെങ്കില്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഉല്‍പ്പാദനം നടത്തുന്നതില്‍ സ്വയം പര്യാപ്തമാവുമെന്ന് വൈസ് ചെയര്‍മാന്‍ പി.ബിജു പറഞ്ഞു.ബോര്‍ഡ് മെമ്പര്‍ സന്തോഷ് കാല, മെമ്പര്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം എന്നിവര്‍ സമീപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.