June 28, 2022 Tuesday

Latest News

June 28, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

സിലക്ടര്‍മാര്‍ ഇത് കാണൂ, ഇതാണ് സഞ്ജുവിന്‍റെ പ്രതികാരം

By Janayugom Webdesk
December 17, 2019

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉല്‍പ്പെടുത്തിയിട്ടും കളിയ്ക്കിറയ്ക്കാതെയിരുന്ന സഞ്ജു സാംസണിന് രഞ്ജി ട്രോഫിയില്‍ മിന്നുന്ന സെഞ്ചുറി. 153 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതമാണ് സഞ്ജു തന്റെ സെഞ്ചുറി കുറിച്ചത്. ബംഗാളിനെതിരായ രഞ്ജി മത്സരത്തിലാണ് സഞ്ജുവിന്റെ സെഞ്ചുറി. താരത്തിന്റെ 10 ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടിയാണിത്. കേരളത്തിനായി റോബിന്‍ ഉത്തപ്പ അര്‍ധസെഞ്ചുറി നേടി. 136 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും സഹിതമാണ് ഉത്തപ്പയുടെ അര്‍ധസെഞ്ചുറി.

71 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെന്ന നിലയിലാണ് കേരളം. സഞ്ജു 116 റണ്‍സോടെയും സല്‍മാന്‍ നിസാര്‍ 17 റണ്‍സോടെയും ക്രീസില്‍. ആറാം വിക്കറ്റില്‍ സഞ്ജു — സല്‍മാന്‍ സഖ്യം 32 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ, 53 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന് നാലാം വിക്കറ്റില്‍ സഞ്ജു — റോബിന്‍ ഉത്തപ്പ സഖ്യം പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് കേരള സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.