September 30, 2022 Friday

Related news

August 29, 2022
August 23, 2022
August 11, 2022
August 10, 2022
August 9, 2022
July 22, 2022
July 4, 2022
June 27, 2022
June 22, 2022
June 21, 2022

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്; കേരളത്തെ സഞ്ജു നയിക്കും, ശ്രീശാന്ത് ടീമില്‍

Janayugom Webdesk
കൊച്ചി
December 30, 2020 3:35 pm

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ ശ്രീശാന്ത് ഇടം നേടി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് കേരള ടീമില്‍ തിരിച്ചെത്തുന്നത്. സച്ചിന്‍ ബേബിയാണ് വെെസ് ക്യാപ്റ്റന്‍. ടീമില്‍ നാല് പുതുമുഖ താരങ്ങള്‍ക്കും അവസരം നല്‍കി. മുംബൈയിലാണ് കേരള ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടക്കുക. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

 

 

ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, അക്ഷയ് ചന്ദ്രന്‍, മിഥുന്‍ പി കെ, അഭിഷേക് മോഹന്‍, വിനൂപ് മനോഹരന്‍, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, മിഥുന്‍ എസ്, വത്സല്‍ ഗോവിന്ദ്, റോജിക് കെ ജി, ശ്രീരൂപ് എം പി.

Eng­lish sum­ma­ry: Ker­ala Team for Sayed Mus­taq ali Trophy

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.