Web Desk

August 21, 2021, 8:39 am

മലയാളിക്ക് അതിജീവനത്തിന്റെ തിരുവോണപ്പുലരി; ആഘോഷങ്ങൾ കരുതലോടെ

Janayugom Online

ഇന്ന് തിരുവോണം. കോവിഡ് നിയന്ത്രണങ്ങളും പരിമിതികളും ഉള്‍ക്കൊണ്ട് ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മലയാളികള്‍. അതിജീവനത്തിന്റെ പൊന്നോണകാഴ്ചകളാണ് നമ്മുക്ക് ചുറ്റും. വീട്ടിലൊതുങ്ങിയെങ്കിലും ആഹ്ളാദം കൈമോശം വരാത്ത തിരുവോണകാഴ്ചകളിലേക്ക്.

ഈ ഓണവഴിയേ നടന്നാല്‍ പുലിയന്നൂര്‍ മനയിലെത്തും. തുമ്പയും തുളസിയും കുടമുല്ലപ്പൂവുമെല്ലാം വിരിയുന്ന തൊടി . പൂക്കളമൊരുക്കാന്‍ പുതിയ തലമുറയിലെ കുട്ടിക്കൂട്ടവും . സ്കൂൾ മുറ്റത്തെ മിഠായി പെറുക്കലും കാമ്പസ് യൂണിയൻ ഓണാഘോഷത്തിലെ കമ്പവലിയുടെ ആവേശപ്പെരുക്കവും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. ഇത്തവണ കൂടി മാസ്കും സാനിറ്റെെസറും കൂട്ടാകട്ടെ. ഡബിൾ മാസ്കിട്ട്‌ ഗ്യാപ്പിട്ട്‌ സോപ്പിട്ട്‌ വീട്ടിലിരുന്നോണം.

Eng­lish sum­ma­ry; ker­ala onam 2021

You may also like this video;