ന്യൂഡൽഹി: കേരളം വീണ്ടും ഒന്നാമത്. നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്. 70 പോയിന്റാണ് കേരളം നേടിയിരിക്കുന്നത്. പട്ടിണി ഇല്ലാതാക്കല്‍, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
ഹിമാചൽ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. തമിഴ്ന്നാടും ആന്ധ്രപ്രദേശും കര്‍ണാടകവുമാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഛണ്ഡീഗഡിനാണ് കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം. പുതുച്ചേരി രണ്ടാം സ്ഥാനത്തും ദാദ്ര നഗര്‍ ഹവേലി മൂന്നാമതുമാണ്. പട്ടികയില്‍ ഏറ്റവും താഴെയാണ് ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സ്ഥാനം.
ഗുജറാത്തിന്റെ നിലയില്‍ മാറ്റമില്ല. പട്ടികയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒഡിഷ, സിക്കിം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 സംസ്ഥാനങ്ങള്‍ മോശം നിലവാരത്തിലേക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
English summary: Kerala tops Sustainable Development Index again
‘you may like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.