കോളജുകളിലെ സ്‌പോട്ട് അഡ്മിഷന്‍ ഇനി കേരള സര്‍വ്വകലാശാല നടത്തും

Web Desk
Posted on July 31, 2019, 8:07 pm

കേരള സര്‍വ്വകലാശാലക്ക് കീഴിലെ കോളജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്താനുള്ള കോളജുകളുടെ അധികാരം നീക്കി. ഈ വര്‍ഷം എല്ലാ കോളജുകളിലെയും ഒഴിവുകളില്‍ സര്‍വ്വകലാശാല നേരിട്ട് പ്രവേശനം നടത്തും. ഏറ്റവും അവസാനം ഒഴിവു വരുന്ന സീറ്റുകളിലും സര്‍ക്കാര്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുന്ന കോഴ്‌സുകളിലുമാണ് അധ്യാപകരുടെ സഹായത്തോടെ അനര്‍ഹര്‍ പ്രവേശനം നേടിയിരുന്നത്. ഓണ്‍ലൈന്‍ പ്രക്രിയക്ക് പുറത്തായിരുന്നു പ്രവേശന നടപടികള്‍. സ്‌പോട്ട് അഡ്മിഷന് പിന്നിലെ ക്രമക്കേടുകള്‍ ഉയര്‍ത്തി സേവ് യൂണിവേഴ്‌സിറ്റി കോളജ് ക്യാംപയ്ന്‍ കമ്മിറ്റിയും സര്‍വ്വകലാശാലക്ക് പരാതി നല്‍കിയിരുന്നു.

You May Also Like This: