20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 6, 2024
August 6, 2024
August 4, 2024
July 29, 2024
July 29, 2024
July 28, 2024
July 27, 2024
July 27, 2024
July 27, 2024

അര്‍ജുനെ കാത്ത് കേരളം: ഇന്നും നദിയില്‍ ഇറങ്ങാനാവില്ലെന്ന് ദൗത്യസംഘം

Janayugom Webdesk
ഷിരൂര്‍
July 27, 2024 10:14 am

ഗംഗാവാലി നദി കുത്തിയൊഴുകുന്നതിനാല്‍ രക്ഷാദൗത്യം തുടരാനാകില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍. അതേസമയം ഫ്ലോട്ടിങ് പ്ലാറ്റ്ഫോം ഉറപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും സംഘം അറിയിച്ചു. അതേസമയം അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദൗത്യം അവസാനിക്കുന്നത് വരെ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഷിരൂരിൽ തുടരും. എം വിജിൻ എം എൽ എ കൂടി ഷിരൂരിൽ എത്തിയിട്ടുണ്ട്. അർജുൻ്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

കുടുംബാംഗങ്ങൾക്ക് ദൗത്യമേഖലയിൽ പ്രവേശനം നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. കുടുംബത്തിലെ മൂന്ന് പേർക്ക് പാസ്സ് നൽകാൻ തീരുമാനമായി. സംസ്ഥാന സർക്കാർ പൂർണ്ണമായും അർജ്ജുൻ്റെ കുടുംബത്തിന് ഒപ്പമാണ്. കുടുംബത്തിനെതിരായ സൈബർ നികൃഷ്ടം എന്നും മന്ത്രി പറഞ്ഞു.അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. അർജ്ജുന്റെ ലോറിയുടെ സ്ഥാനം സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഇന്നത്തെ യോഗത്തിൽ സാങ്കേതികമായ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും എന്നും മന്ത്രി അറിയിച്ചു. അതേസമയം സൈബർ ആക്രമണത്തിൽ അർജുന്റെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വാർത്താസമ്മേളനത്തിലെ ഭാഗം എഡിറ്റ് ചെയ്ത് വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. കോഴിക്കോട് സൈബർ പൊലീസ് ആണ് കേസെടുത്തത്.

കനത്ത മഴയും പുഴയിലെ കനത്ത ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമാവുകയാണ്. തിരച്ചിൽ നീണ്ടേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അടിയൊഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഇന്നലെ നദിയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യഭാഗത്ത് ഇറങ്ങുന്നതിന് തന്നെയാണ് ആദ്യപരിഗണനയെന്ന് സൈന്യം വ്യക്തമാക്കി. സോണാർ, റഡാർ ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സിഗ്നൽ ലഭിച്ച സ്ഥലത്താകും പരിശോധന.

Eng­lish Sum­ma­ry: Ker­ala wait­ing for Arjun: The mis­sion team says they can­not go down the riv­er today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.