കേരളത്തിൽ നാളെ മുതൽ വീണ്ടും മഴയ്ക്ക് സാധ്യത

Web Desk

തിരുവനന്തപുരം

Posted on April 04, 2020, 10:59 am

കേരളത്തിൽ നാളെ മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞയാഴ്ചയും കേരളത്തിൽ വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. പിന്നാലെ ചൂട് വർധിക്കുകയും ഉഷ്ണ തരംഗ മുന്നറിയിപ്പ് വരെ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആ­ശ്വാ­സമായി വീണ്ടും മഴയുടെ സാധ്യത തെളിയുന്നത്.

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏഴാം തിയതി വരെയും പരക്കെ മഴക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്നലെ ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനില രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ ഏറ്റവും ഉയർന്ന താപനില പാലക്കാട് 39.0 രേഖപ്പെടുത്തി. തൃശൂരിലെ വെള്ളാനിക്കര 38.6, കോട്ടയം 38.3, പുനലൂർ 37.2, ആലപ്പുഴ 37.1 ഡിഗ്രിയും രേഖപ്പെടുത്തി.

Eng­lish Sum­ma­ry; Ker­ala weath­er report

YOU MAY ALSO LIKE THIS VIDEO