Wednesday
13 Nov 2019

കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാകും: വിദ്യാഭ്യാസ മന്ത്രി

By: Web Desk | Tuesday 20 August 2019 9:04 PM IST


വെങ്ങാനൂര്‍വി പി എസ് ബോയിസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

കോവളം: കേരളത്തിലെ വിദ്യാലയങ്ങള്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ണ്ണമായും ഹൈടെക്ക് ആകുമെന്നും അതോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാകുമെന്നും വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ജനകീയത, ആധുനീകത ,മാനവീകത എന്നിവയുടെ സമുന്നയമാകണം വിദ്യാഭ്യാസം എന്നും മന്ത്രി പറഞ്ഞു. മനുഷ്യനേയും, പ്രകൃതിയേയും സ്‌നേഹിക്കുന്നവരാകണം വിദ്യാര്‍ത്ഥികളെന്നും മന്ത്രി സൂചിപ്പിച്ചു. ഒരു നൂറ്റാണ്ട് കാലഠ ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ജ്വാല പകര്‍ന്ന വിദ്യാലയമാണ് വെങ്ങാനൂര്‍വി പി എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.വിദ്യാലയത്തിന്റെ ഒരു വര്‍ഷം നീളുന്നശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രിരവീന്ദ്രനാഥ്.

മാനവീകനിറഞ്ഞ മനസ്സുകളെ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളാകണം പൊതു വിദ്യാലയങ്ങള്‍. കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി കഴിഞ്ഞ 3 വര്‍ഷം കൊണ്ട് പൊതുവിദ്യാലയങ്ങളിലേക്ക് 5 ലക്ഷത്തിലധികം കുട്ടികള്‍ കടന്നു വന്നതായി. കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ ജനകീയ വിദ്യാഭ്യാസമാണ് ശരി എന്ന് പറയാന്‍ പുത്തന്‍ തലമുറക്ക് കഴിയണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി സൂചിപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുതലമുറയെ കൈയ്പിടിച്ചുയര്‍ത്താന്‍ ജനകീയ, ആധുനീക, മാനവീക വിദ്യാഭ്യാസ നയത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും മന്ത്രി സൂചിപ്പിച്ചു.

ചടങ്ങില്‍ അതിരൂപതാ മേജര്‍ ആര്‍ച്ച് ബിഷപ് ഡോ.ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവ അദ്ധ്യക്ഷനായി.എം.വിന്‍സെന്റ് എംഎല്‍ എ, ജസ്റ്റിസ് (റിട്ട ) എം.ആര്‍.ഹരിഹരന്‍ നായര്‍, എന്‍.രാമ കൃഷ്ണന്‍ നായര്‍, ഫാ: തോമസ് വട്ടപ്പറമ്പില്‍,കെ.പി.കലാദേവി. കിരണ്‍ജി, ആര്‍.ജയകുമാര്‍, സി.ജെയിസണ്‍ എന്നിവര്‍ സംസാരിച്ചു. പാറശ്ശാല രൂപതാ മെത്രാന്‍ ഡോ: തോമസ് മാര്‍ യൗസേബിയോസ് സ്വാഗതവും, പ്രിന്‍സിപ്പല്‍ പി.വിന്‍സെന്റ് നന്ദിയും പറഞ്ഞു.

YOU MAY LIKE THIS VIDEO ALSO

Related News