രണ്ടാംഘട്ട ലോക്ഡൗണിൽ ഏപ്രിൽ 20 മുതൽ നൽകുന്ന ഇളവുകളിൽ കൂടുതൽ മേഖലകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഏറ്റവും കുറച്ച് ജീവനക്കാരെ ഉപയോഗിച്ചു മാത്രമേ ഇവ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. ഉത്തരവ് പ്രകാരം ലോക്ഡൗണിൽ നിന്ന് കേരളത്തിന് കൂടുതൽ ഇളവുകൾ ലഭിക്കും. തോട്ടംമേഖലയെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽനിന്ന് പൂർണമായി ഒഴിവാക്കി.
ഏലം ഉൾപ്പെടെ എല്ലാ സുഗന്ധവ്യഞ്ജന തോട്ടങ്ങളും കവുങ്ങ്, തെങ്ങ് ഉൾപ്പെടെയുള്ള തോട്ടങ്ങളും ഇതിൽ ഉൾപ്പെടും. നേരത്തേ കാപ്പി, തേയില, റബ്ബർ തോട്ടങ്ങൾക്ക് 50 ശതമാനം തൊഴിലാളികളെ വച്ച് പ്രവർത്തിക്കാമെന്നാണ് കേന്ദ്രം പുറപ്പെടുവിച്ച മാർഗ നിർദേശത്തിൽ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അഭ്യർത്ഥന മാനിച്ചാണ് തോട്ടം മേഖലയെ നിയന്ത്രണത്തിൽനിന്ന് പൂർണമായും ഒഴിവാക്കിയത്. സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20ന് ശേഷം തുറന്നു പ്രവർത്തിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. വനത്തോടടുത്ത് ജീവിക്കുന്നവർക്ക് വന വിഭവ ശേഖരണത്തിനും ഇളവ് നൽകിയിട്ടുണ്ട്.
ബാങ്ക് ഇതര മൈക്രോ ഫിനാൻസിങ് മേഖല, സഹകരണ മേഖല, ജല വിതരണം, ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്നത്, വൈദ്യുതി ലൈൻ സ്ഥാപിക്കുന്നത് എന്നിവയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളായ സ്ഥലങ്ങളിലുള്ള നിയന്ത്രണ സംവിധാനങ്ങൾ തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. തിങ്കളാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്.
English Summary: Kerala will get more concessions in lock down.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.