കൊച്ചി: കാഴ്ച പരിമിതര്‍ക്കായുള്ള നാഗേഷ് ട്രോഫിയുടെ എവേ മത്സരത്തില്‍ കേരളത്തിന്റെ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന് ജയം. വെസ്റ്റ് ബംഗാളിനെ 37 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ ബംഗാളിന് സാധിച്ചുള്ളു. കേരളത്തിനായി അബ്ദുള്‍ മുനാസ് 74 റണ്‍സ് നേടി. ഇ.ബി ഇസ്മായില്‍ രണ്ട് വിക്കറ്റ് കേരളത്തിനായി സ്വന്തമാക്കി.അബ്ദു
ള്‍ മുനാസാണ് മാന്‍ ഓഫ് ദി മാച്ച്.
ജയത്തോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സാധ്യത വര്‍ദ്ധിച്ചു. ഇന്ന് ഉച്ചക്ക് തമിഴ്നാടുമായാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം. കൊച്ചിയില്‍ നടന്ന ഹോം മത്സരത്തില്‍ കേരളം രണ്ട് കളികള്‍ വിജയിച്ചിരുന്നു. നാല് കളിയില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമാണ് കേരളത്തിനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.