Web Desk

തിരുവനന്തപുരം

December 13, 2020, 1:03 am

മഹാസമരത്തിനൊപ്പം കേരളവും

Janayugom Online

കേന്ദ്ര കർഷക നയങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം പാളയത്ത് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ആരംഭിച്ചു. അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. കൃഷി അനാദായകരമാക്കി കൃഷിഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിന് അവസരമൊരുക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നതെന്ന് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. സമവർത്തി ലിസ്റ്റിൽ വരുന്നവയിൽ കേന്ദ്രം ഏകപക്ഷീയമായി തീരമാനമെടുത്ത് അടിച്ചേല്‍പ്പിക്കുയാണ്. ഈ നിയമങ്ങളുടെ ലക്ഷ്യം കൃഷിയും കാർഷികോല്പന്നങ്ങളും കോർപ്പറേറ്റുകൾക്ക് കൈമാറലാണ്.

കർഷകർ എന്ന വിഭാഗത്തെ ഇല്ലാതാക്കി കോർപ്പറേറ്റുകളുടെ അടിയാളന്മാരാക്കി മാറ്റുന്നതാണ് ഇത്തരം കരിനിയമങ്ങൾ. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയസമീപനങ്ങളിലൂടെ രാജ്യവും കർഷകരും പ്രതിസന്ധി നേരിടുകയാണ്. കരാർ കൃഷിയിലൂടെ സാര്‍വദേശീയ ഭീമന്മാരായ കോർപ്പറേറ്റുകള്‍ക്ക് രാജ്യത്തെ കാർഷിക മേഖലയിലും കൈകടത്താൻ അവസരമൊരുക്കുകയാണ്. അവർക്ക് കർഷകരെ ചൂഷണം ചെയ്യാനും, വിലക്കയറ്റം വർധിപ്പിക്കാനും, എത്രവേണമെങ്കിലും പൂഴ്‌ത്തിവയ്ക്കാനും അധികാരം നൽകുകയാണ്. കർഷക വിരുദ്ധ നിയമങ്ങളിലൂടെ ഉല്പാദകനും ഉപഭോക്താവും ഒരുപോലെ ചൂഷണ വിധേയരാവുമെന്നും എസ്ആർപി ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ അധ്യക്ഷനായി.

Eng­lish Sum­ma­ry: Ker­ala with the Great War

You may like this video also