ദുബായിൽ കൊല്ലം തിരുമുല്ലാവാരം സ്വദേശി സി. വിദ്യാ ചന്ദ്രനെ (40) ഭർത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ദുബായ് കോടതിയിൽ ആരംഭിച്ചു. ഭാര്യയെ താൻ കുത്തിക്കൊന്നതാണെന്നും വിദ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊന്നതെന്നായിരുന്നു യുഗേഷ് കോടതിയിൽ നൽകിയ മൊഴി. ഇതുസംബന്ധിച്ച് തനിക്ക് വിദ്യയുടെ മാനേജരുടെ എസ്എംഎസ് ലഭിച്ചിരുന്നതായും പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 9 നായിരുന്നു സംഭവം നടന്നത്. നാട്ടിലേയ്ക്ക് ഓണം ആഘോഷിക്കാൻ പുറപ്പെടാനിരിക്കയാണ് സംഭവം നടന്നത്. അന്ന് രാവിലെ അൽഖൂസിലെ കമ്പനി ഓഫീസിലെത്തിയ ഭർത്താവ് യുഗേഷ് വിദ്യയെ പാർക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോയി. അവിഹിത ബന്ധമുണ്ടെന്ന പേരിൽ ഇരുവരും തമ്മിൽ തർക്കമായി. തർക്കം അവസാനിച്ചത് വിദ്യയുടെ മരണത്തിലാണ്. യുഗേഷ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകൾക്കകം ജബൽ അലിയിൽ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
ഇരുവരുടെയും വിവാഹം 16 വർഷം മുൻപായിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം പലതും പറഞ്ഞു യുഗേഷ് വിദ്യയെ ഉപദ്രവികുമായിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടിൽ പൊലീസിൽ പരാതി നൽകിയിരുന്നു. സ്വരച്ചേർച്ചയിലില്ലാതിരുന്ന ഇരുവരെയും കൗൺസിലിങ്ങിനും വിധേയരാക്കി.
ENGLISH SUMMARY: Kerala women killed in UAE case updates
YOU MAY ALSO LIKE THIS VIDEO