Web Desk

ബെംഗളൂരു

February 08, 2021, 9:06 pm

നാഗേഷ് ട്രോഫി: ആദ്യ മത്സരത്തിൽ കേരളത്തിന് ജയം

Janayugom Online

കാഴ്ചപരിമിതർക്കായുള്ള നാഗേഷ് ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് ജയം. രാജസ്ഥാനെതിരെ 16 റൺസിന്റെ ജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടാനെ കഴിഞ്ഞുള്ളു. കേരളത്തിനായി അബ്ദുൽ മുനാസ് 48 റൺസും ഫർഹാൻ 37 ഉം, വിഷ്ണു എൻ കെ 41ഉം, മനീഷ് എ 39 റൺസും നേടി. കേരളത്തിന് ലഭിച്ച ഏഴ് വിക്കറ്റും റൺ ഔട്ടായിരുന്നു. ബുധനാഴ്ച ഉത്തർ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

ENGLISH SUMMARY: Ker­ala won first match in Nagesh trophy

YOU MAY ALSO LIKE THIS VIDEO: