Web Desk

മുംബെെ

January 13, 2021, 10:49 pm

മുഹമ്മദ് അസറുദ്ദീന് 37 പന്തില്‍ സെഞ്ചുറി; കേരളത്തിന് തകര്‍പ്പന്‍ വിജയം

Janayugom Online

സയിദ് മുഷ്താഖ് അലി ടി20യില്‍ മുബെെക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം. കേരളത്തിന്റെ മുഹമ്മദ് അസറുദ്ദീന് സെഞ്ചുറി. 37 പന്തില്‍ നിന്നാണ് മുഹമ്മദ് അസറുദ്ദീന്‍ സെഞ്ചുറി തികച്ചത്. മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, 15.5 ഓവറില്‍ എട്ട് വിക്കറ്റിന് മുംബെെയെ കേരളം പരാജയപ്പെടുത്തിയത്.

54 പന്തില്‍ 137 റണ്‍സുമായി അസറുദ്ദീന്‍ പുറത്താകാതെ നിന്നു. പത്ത് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. സയിദ് മുഷ്താഖ് അലി ടി20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണിത്. 2018 ല്‍ 32 പന്തില്‍ നിന്ന് നിലവിലെ ഇന്ത്യന്‍ താരമായ റിഷാബ് പന്ത് സെഞ്ചുറി നേടിയിരുന്നു.

6.4 ഓവറില്‍ കേരളത്തിന്റെ സ്‌കോര്‍ 100 കടന്നിരുന്നു. പന്തെടുത്ത എല്ലാ മുംബൈ ബൗളര്‍മാരും അസറുദ്ദീന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ആദിത്യ താരെ (42), യഷസ്വി ജയ്സ്വാള്‍ (40) എന്നിവരുടെ ഇന്നിങ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഇത്രയും റണ്‍സെടുത്തത്.

Eng­lish sum­ma­ry; Ker­ala won the match
You may also like this video: