26 January 2025, Sunday
KSFE Galaxy Chits Banner 2

കേരളത്തിന്റെ സിനിമാ സങ്കരം മികച്ചത് : മകരന്ദ് ഡംഭാരെ

Janayugom Webdesk
തിരുവനന്തപുരം
December 12, 2021 7:25 pm

പ്രശംസനീയമായ സിനിമാ സംസ്കാരമുള്ള നാടാണ് കേരളമെന്ന് സംവിധായകൻ മകരന്ദ് ഡംഭാരെ. അന്താരാഷ്‌ട്ര സിനിമകളുടെ പ്രാധാന്യം മനസിലാക്കി പ്രോത്സാഹിപ്പിക്കാനും അവ പ്രേക്ഷകരിൽ എത്തിക്കാനും മലയാളികൾക്ക് പ്രത്യേക കഴിവുണ്ട്. മലയാളികൾക്ക് തനതായ സിനിമാ സംസ്കാരം ഉണ്ടാക്കാൻ ഫിലിം സൊസൈറ്റികൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ഹ്രസ്വ ചലച്ചിത്ര മേളയിലെ മുഖാ മുഖത്തിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു. ജോഷി ജോസഫ് ‚അമർത്യാ റേ ‚സുരേഷ് സുന്ദരം, പ്രിയാ തൂവശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിൽ പതിമൂന്ന് മലയാള ചിത്രങ്ങൾ ഉൾപ്പടെ 68 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. ആർ ശരത്ത് സംവിധാനം ചെയ്ത മഹാത്മാ ഗാന്ധി റോഡ്, ഈ ഭൂമീന്റെ പേര്, കൽസുബൈ തുടങ്ങിയ ചിത്രങ്ങൾ ഡോക്യുമെന്ററി വിഭാഗത്തിൽ പ്രദർശിപ്പിക്കും. മഹാത്മാ ഗാന്ധി മുന്നോട്ട് വെച്ച ഖാദിയും മറ്റു വസ്ത്രങ്ങളും എന്ന ആശയത്തിന്റെ പരിണാമമാണ് മഹാത്മാ ഗാന്ധി റോഡ് എന്ന ചിത്രം ചർച്ച ചെയ്യുന്നത്. ഒരു സെക്യുരിറ്റി ജീവനക്കാരന്റെ ജീവിതം പ്രമേയമാക്കിയ തീരാ നേരം, ആറ്റം , ദി ലാൻഡ് ബൈ സീ എന്നീ ചിത്രങ്ങൾ ക്യാമ്പസ് മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.

അഭിജിത്ത് സാരഥിയുടെ ബബ്ലു ഫ്രം ബാബിലോൺ , ക്രൈം ആന്റ് എക്സ്പേഷൻ ബൈ ജെ ജെ ഗ്രാൻഡ് വില്ല ഓർ ഹൗ ടു ഷൂട്ട് ആൻ ഓപ്പൺ സീക്രട്ട് എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഇന്നുണ്ടാവും. കുടുംബ മൂല്യങ്ങൾ ഉയർത്തിക്കാട്ടിയതിനു ഇത്തവണത്തെ ദേശീയ പുരസ്‌കാരം ലഭിച്ച ഒരു പാതിരാ സ്വപ്നം പോലെ , മണിപ്പൂരി മൈൻഡ്സ് സ്‌കേപ്സ് , ദി സലൂൺ എന്നി ചിത്രങ്ങളുടെ പുനഃപ്രദർശനവും ഇന്നുണ്ടാകും.

eng­lish sum­ma­ry; Ker­ala’s best film hybrid: Makarand Dambhare

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.