Web Desk

മലപ്പുറം

June 13, 2020, 8:28 pm

90 മണിക്കൂലേറെ നീണ്ട യാത്ര, താണ്ടിയത് 4322 കിലോമീറ്റര്‍; നാഗാലാന്റിലെ അതിഥി തൊഴിലാളികള്‍ക്കുള്ള കേരളത്തിന്റെ കരുതല്‍ സഫലമായി

Janayugom Online

90 മണിക്കൂലേറെ നീണ്ട യാത്ര, താണ്ടിയത് 4322 കിലോമീറ്റര്‍. കോവിഡ് കാലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രയിന്‍യാത്ര ഇന്നലെ രാവിലെ അവസാനിച്ചു. നാഗാലാന്റിലേക്കുള്ള അതിഥി തൊഴിലാളികളുമായി കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തു നിന്ന് സ്‌പെഷ്യല്‍ ശ്രമിക് തീവണ്ടി ശിനിയാഴ്ച രാവിലെ 9:15 നാഗാലാന്റിലെ ഏറ്റവും പ്രസിദ്ധപട്ടമണായ ദിമാപൂരിലെത്തി. നാഗാലാന്റിന്റെ മുഖ്യകവാടം കൂടിയാണ് ജനസംഖ്യ ഏറിയ ഈ നഗരം. കേരളത്തിനുപുറമേ തമിഴ്‌നാട്, കര്‍ണ്ണാടക ‚ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി 966 യാത്രക്കാരാണ് റെയില്‍വെയുടെ ഈ സുദീര്‍ഘയാത്രമയുടെ ഭാഗമായി.

ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്നായിരുന്നു 495. തമിഴ്‌നാട് 264, തെലുങ്കാന 203, ആന്ധ്ര നാല് എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്. നാലു സംസ്ഥാനങ്ങളിലൂടെ കടന്നുപോയെങ്കിലും സ്‌റ്റോപ്പുകള്‍ വെറും ഏഴെണ്ണം മാത്രമായിരുന്നു. കേരളഗവണ്‍മെന്റിന്റെ സഹകരണത്തോടെ നാഗാലാന്റ് സര്‍ക്കാരാണ് നാട്ടുകാര്‍ക്കായി പ്രത്യേക തീവണ്ടി ഓടിച്ചത്. നാഗാലാന്റുകാരായ അതിഥി തൊഴിലാളികളെ പ്രത്യേക വാഹനസൗകര്യം ഒരുക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. ലോക്ഡൗണ്‍ കാലത്ത് ഭക്ഷണവും താമസ സൗകര്യവും ഒരുക്കി നല്‍കി സംസ്ഥാന സര്‍ക്കാര്‍ മികച്ച കരുതല്‍ ഇവര്‍ക്ക് ലഭ്യമാക്കിയിരുന്നു. തിരുവനന്തപുരം, എറണാങ്കുളം, പാലക്കാട് എന്നിവടങ്ങില്‍ ട്രെയിനു സ്‌റ്റോപ്പും നല്‍കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ച ഉച്ചക്ക് 2.35 പച്ചക്കൊടി കിട്ടുമ്പോള്‍ െ്രെടയിനുലുണ്ടായിരുന്നത് 334പേര്‍. പിന്നീട് ഏറണാങ്കുളത്തിനിന്ന് 117 ഉും പാലക്കാട് നിന്ന് 44 പേരും യാത്രയുടെ ഭാഗമായി.

റെയില്‍വേയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമേറിയ െ്രെടയിന്‍ യാത്രകളുടെ പിട്ടികയില്‍ തിരുവനന്തപുരം ദിമാപൂര്‍ സ്‌പെഷ്യല്‍ യാത്ര സ്ഥാനം പിടിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് അസാമിലെ ദിബ്രുഗഡ് വരെയുള്ള വീക്ക്‌ലി ട്രെയിനായ വിവേക് എക്‌സ്പ്രസാണ് ഏറ്റവും കൂടുതല്‍ ദൂരം ഓടുന്ന െ്രെടയിന്‍. 4282 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നത് 79 മണിക്കൂര്‍ കൊണ്ട്. ഈ ദൂരത്തെ മറികടന്നിരക്കയാണ് ഈ കോവിഡ് കാല തീവണ്ടി. 203 പേര്‍ക്കായി തെലുങ്കാനയിലെ സെക്കന്തരാബാദിലൂടെ റൂട്ട് നിശ്ചയിച്ചതാണ് യാത്രാദൂരം കൂടാന്‍ കാരണമായത്. സുദീര്‍ഘമായ യാത്രയുടെ തുടക്കം കേരളത്തില്‍ നിന്നായിരുന്നുവെങ്കില്‍ ഈ മഹായാത്രക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയതും ഓരോഘട്ടത്തിലും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തത് മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ മുഹമ്മദലി ശിഹാബ്. നാഗാലാന്റ് ഊര്‍ജ്ജവിഭാഗം അഡീഷനല്‍ സെക്രട്ടറിയായ ശിഹാബിനായിരുന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്ഡൗണായ നാഗാലാന്റുകാരെ തിരിച്ചെത്തിക്കുന്നതിന്റെ ചുമതല. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നായി 2900 നാഗാലാന്റുകാരെ തിരിച്ചെത്തിച്ചുകഴിഞ്ഞു. ജോലി നഷ്ടപ്പെട്ട് സ്വന്തം നാട്ടിലെക്കു മടങ്ങിയെത്തുന്ന നാഗാലാന്റുകാരുടെ പുനരധിവാസം സംസ്ഥാനത്തിന് കടുത്ത വെല്ലുവിളിയാണെന്നും ഇവര്‍ക്കായി പുനരധിവാസ പദ്ധതിയെ കുറിച്ച് നാഗാ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഹമ്മദലി ശിഹാബ് പറഞ്ഞു.

Eng­lish sum­ma­ry; Ker­ala’s reser­va­tion for guest work­ers in Naga­land has come true

you may also like this video;